കോവിഡ് വ്യാപനം അതിരൂക്ഷം; ഉദുമയില്‍ 7 വരെ കര്‍ശന നിയന്ത്രണം

LATEST UPDATES

6/recent/ticker-posts

കോവിഡ് വ്യാപനം അതിരൂക്ഷം; ഉദുമയില്‍ 7 വരെ കര്‍ശന നിയന്ത്രണം

 



പാലക്കുന്ന് : കോവിഡ് വ്യാപനം അതി രൂക്ഷമായ സാഹചര്യത്തില്‍ ഉദുമ പഞ്ചായത്തില്‍ ജൂലൈ 7 വരെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ പകല്‍ 11 മുതല്‍ വൈകീട്ട് 5 മണി വരെ മാത്രം. ഞായറാഴ്ച്ച പെട്രോള്‍ പമ്പ് ഒഴികെയുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. ഓണ്‍ ലൈന്‍ വ്യാപാരങ്ങളും നിരോധിച്ചു.


അവശ്യ സര്‍വീസ് ഒഴികെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളും ബാങ്കുകളും അടച്ചിടും. ആവശ്യമായ യാത്ര രേഖകള്‍ ഇല്ലാതെ യാത്ര അനുവദിക്കില്ല. പഞ്ചായത്ത് പരിധിയിലെ ബസ് സ്റ്റോപ്പുകളില്‍ ഒരിടത്തും ബസുകള്‍ നിര്‍ത്താന്‍ അനുവദിക്കില്ല. 3,5,8 വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. ടൂറിസം, ഉല്ലാസയാത്രകള്‍, ഇന്‍ഡോര്‍ ആയി നടത്തുന്ന പരിപാടികളും അനുവദിക്കില്ല.


പൊതു ചടങ്ങുകള്‍ പാടില്ലെങ്കിലും 20ല്‍ കവിയാത്ത ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് വിവാഹ, ശവസംസ്‌കാര ചടങ്ങുകള്‍ അനുവദിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ എല്ലാവരും ഇതുമായി സഹകരിക്കണമെന്ന് പ്രസിഡന്റ് പി. ലക്ഷ്മി അറിയിച്ചു.

Post a Comment

0 Comments