പൊട്ടിപ്പൊളിഞ്ഞ ചെര്‍ക്കള - കല്ലട്ക്ക റോഡ് ഗാതാഗതയോഗ്യമാക്കണം; ഡിവൈഎഫ്‌ഐ എടനീര്‍ മേഖല കമ്മിറ്റി പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി

പൊട്ടിപ്പൊളിഞ്ഞ ചെര്‍ക്കള - കല്ലട്ക്ക റോഡ് ഗാതാഗതയോഗ്യമാക്കണം; ഡിവൈഎഫ്‌ഐ എടനീര്‍ മേഖല കമ്മിറ്റി പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി

 



എടനീര്‍: പൊട്ടിപ്പൊളിഞ്ഞ ചെര്‍ക്കള - കല്ലട്ക്ക റോഡ്  ഗാതാഗതയോഗ്യമാക്കാന്‍ ഒന്നാം പിണറായി മന്ത്രി സഭ കിഫ്ബി യുടെ ഫണ്ട് ഉപയോഗിച്ച്  2018 ഒക്ടോബര്‍ 17  ന് ടെന്‍ഡര്‍ എഗ്രിമെന്റ് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ബദിയടുക്ക മുതല്‍ എതിര്‍ത്തോട് (കല്ലടുക്ക മുതല്‍) വരെയും കെട്ടുങ്കല്ല് മുതല്‍ എടനീര്‍ വരെയും ഇപ്പോള്‍ ഒന്നാം ഘട്ട ടാറിങ്ങ് ജോലി പൂര്‍ത്തീകരിച്ചു. 

പോസ്റ്റ് ഓഫീസ്, ബാങ്ക്, സ്വാമിജീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, എടനീര്‍ മഠം, ആയുര്‍വേദ ക്ലിനിക് എന്നിവ ഉള്‍പ്പെടുന്ന 1,150 മീറ്റര്‍ റോഡ് പണി ബാക്കിയാണ്. കോണ്‍ട്രാക്ടറുടെ അനാസ്ഥ കാരണമാണ് 1,150 മീറ്റര്‍ റോഡ് ഇങ്ങനെയാവാന്‍ ഇടയായത്. ഉക്കിനടുക്ക മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന ഈ റോഡിന്റെ ശോചനീയാവസ്ഥ PWD4U  എന്ന ആപ്പില്‍ ( 881 ) രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രസ്തുത 1,150 മീറ്റര്‍ റോഡ് ടാറിങ്ങ് ചെയ്ത് എത്രയും പെട്ടെന്ന് ഗതാഗത യോഗ്യമാക്കാന്‍ ആവശ്യമായ മേല്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ എടനീര്‍ മേഖല കമ്മിറ്റി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് കത്തയച്ചു.

Attachments area


Post a Comment

0 Comments