കണ്ണൂരിൽ റിസോർട്ട് ഉടമയെ കെട്ടിയിട്ട് ഭാര്യയെ മാനഭംപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ; പിടിയിലായത് നിരവധി കേസുകളിലെ പ്രതി

കണ്ണൂരിൽ റിസോർട്ട് ഉടമയെ കെട്ടിയിട്ട് ഭാര്യയെ മാനഭംപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ; പിടിയിലായത് നിരവധി കേസുകളിലെ പ്രതി

 


കണ്ണൂർ: കൊട്ടിയൂരിൽ റിസോർട്ട് ഉടമയെ കെട്ടിയിട്ട് ഭാര്യയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതി പിടിയിൽ. തൊട്ടിൽപാലം സ്വദേശി റോജസാണ് (ജിസ്മോൻ - 33) ആണ് അറസ്റ്റിലായത്. ഈ കേസ് ഉൾപ്പെടെ 15ൽ അധികം കേസുകളിൽ പ്രതിയായ യുവാവിനെ വിശാഖപട്ടണത്തുവച്ചാണ് പൊലീസ് പിടികൂടിയത്.


കൂട്ട മാനഭംഗം, വധശ്രമം തുടങ്ങി ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. പേരാവൂർ ഡിവൈഎസ്പി ടിപി ജേക്കബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. 

അഞ്ച് ദിവസം വിശാഖപട്ടണത്ത് തിരച്ചിൽ നടത്തിയാണ് റോജസിനെ പിടികൂടിയത്. അവിടെ 75 കിലോ കഞ്ചാവ് കടത്തിയ കേസിൽ ഉൾപ്പെട്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് ആന്ധ്രാ പ്രദേശ് എക്സൈസ് വകുപ്പിന്റെ സഹായത്തോടെയായിരുന്നു തിരച്ചിൽ.

കൊട്ടിയൂരിൽ റിസോർട്ട് ഉടമയെ കെട്ടിയിട്ട് ഭാര്യയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒന്നാം പ്രതിയാണ് റോജസ്. സമാനമായി കാസർക്കോടും ഒരു കേസിൽ പ്രതിയാണ്.

Post a Comment

0 Comments