മുക്കൂട് ഗവ : എൽ പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഐ.എൻ.എൽ മുക്കൂട് ശാഖ പഠനോപകരണങ്ങൾ വിതരണം ചെയ്തു

LATEST UPDATES

6/recent/ticker-posts

മുക്കൂട് ഗവ : എൽ പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഐ.എൻ.എൽ മുക്കൂട് ശാഖ പഠനോപകരണങ്ങൾ വിതരണം ചെയ്തു

 



മുക്കൂട് : കൊറോണ ദുരിതത്തിൽ പഠനോപകരണങ്ങൾ പോലും സ്വന്തമായി വാങ്ങാൻ കഴിയാതെ വിഷമിക്കുകയാണ് സാധാരണക്കാരായ ഇടത്തരം കുടുംബങ്ങൾ . ഈ സാഹചര്യം മനസ്സിലാക്കി മുക്കൂട് ഗവഃ എൽ പി സ്‌കൂളിലെ രണ്ടാം ക്‌ളാസ്സിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ നൽകി മാതൃക ആയിരിക്കുകയാണ് ഐഎൻഎൽ മുക്കൂട് ശാഖ പ്രവർത്തകർ . നോട്ട് ബുക്കുകൾ , കളറിംഗ് പെൻസിലുകൾ , ഡ്രോയിങ് ബുക്കുകൾ , പെൻസിൽ , സ്കെയിൽ , ചാർട്ട് പേപ്പറുകൾ തുടങ്ങി കുട്ടികളുടെ പഠനത്തിന് ആവശ്യമായതെല്ലാം ഈ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . നാട്ടിലെ സർക്കാർ സ്‌കൂളുകളുടെ ഉത്തരവാദിത്വം കേവലം സർക്കാരിന് മാത്രമല്ല എന്നും , ജനകീയ കൂട്ടായ്മകളിലൂടെ മുക്കൂട് സ്‌കൂൾ മുന്നോട്ട് വെക്കുന്ന പ്രവർത്തനം മാതൃകാപരം ആണെന്നും ഐഎൻഎൽ ജില്ല സെക്രട്ടറി റിയാസ് അമലടുക്കം പറഞ്ഞു . പഠന കിറ്റ് വിതരണം ഉത്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം .


സ്‌കൂളിലെ പ്രധാനാധ്യാപകൻ ഒയോളം നാരായൺ മാഷ് അധ്യക്ഷം വഹിച്ച ചടങ്ങിന് ഹനീഫ കെ കെ മുക്കൂട് സ്വാഗതവും , ധനുഷ് മാഷ് നന്ദിയും പറഞ്ഞു . ഐ.എൻ.എൽ മുക്കൂട് ശാഖ പ്രസിഡണ്ട് ഹമീദ് മുക്കൂട് , നേതാക്കളായ സുബൈർ കെ.കെ , ഹനീഫ കെ.കെ , ഫൈസൽ കുന്നോത്ത് , ഇസ്ഹാഖ് മുക്കൂട് , നാസർ കെ കെ , അധ്യാപികമാരായ സുജിത , ദിവ്യ , രത്നമണി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു .

Post a Comment

0 Comments