കാഞ്ഞങ്ങാട്ടെ കവര്‍ച്ച: കുപ്രസിദ്ധ ക്രിമിനല്‍ കാരാട്ട് നൗഷാദും കൂട്ടു പ്രതിയും പിടിയില്‍

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്ടെ കവര്‍ച്ച: കുപ്രസിദ്ധ ക്രിമിനല്‍ കാരാട്ട് നൗഷാദും കൂട്ടു പ്രതിയും പിടിയില്‍

 


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ രണ്ട് കടകള്‍ കുത്തിത്തുറന്ന് മൊബൈല്‍ഫോണുകളും പണവും കവര്‍ന്ന സംഭവത്തില്‍ കുപ്രസിദ്ധ മോഷ്ടാവ് ഉള്‍പ്പെടെ രണ്ടുപേരെ കൂടി ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ കാരാട്ട് നൗഷാദ് (48), എറണാകുളം സ്വദേശിയും നൗഷാദിന്റെ കൂട്ടാളിയുമായ ടോമി എന്ന സിജോ ജോര്‍ജ് എന്നിവരെയാണ് കര്‍ണാടകയില്‍ വെച്ച് ഹൊസ്ദുര്‍ഗ് എസ്.ഐ കെ.പി. സതീഷും സംഘവും അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 35 മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു. കവര്‍ച്ചയ്ക്ക് ശേഷം കര്‍ണാടകയിലേക്ക് കടന്ന ഇവരെ ഉഡുപ്പിയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തതെന്ന് എസ്.ഐ പറഞ്ഞു. ആലാമിപള്ളിയിലെ രാജീവ് ജി മെമ്മോറിയല്‍ കോപ്പറേറ്റീവ് ഹോസ്പിറ്റല്‍ സൊസൈറ്റിയുടെ കീഴിലുള്ള നീതി മെഡിക്കല്‍സ്, കോട്ടച്ചേരി പെട്രോള്‍ പമ്പിന് എതിര്‍വശം നയാ ബസാറിലെ മജസ്റ്റിക് കമ്മ്യൂണിക്കേഷന്‍ എന്നിവിടങ്ങളിലാണ് കവര്‍ച്ച നടന്നത്. മെഡിക്കല്‍ സ്റ്റോറില്‍ നിന്നും 60,000 രൂപയും മജിസ്റ്റിക് ഫോണ്‍ കടയില്‍നിന്ന് 15 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകളാണ് കവര്‍ന്നത്. ഈ കവര്‍ച്ചയ്ക്ക് രണ്ടുദിവസം മുമ്പ് ഫാല്‍കോ ടവറിലെ ഫ്രീക്ക്, മര്‍സ എന്നീ വസ്ത്ര സ്ഥാപനങ്ങളില്‍ കവര്‍ച്ച നടത്തിയത് ഇവരാണെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കാട്ടുകുളങ്ങരയിലെ മനു, തൈക്കടപ്പുറത്തെ ഷാനവാസ് എന്നിവരെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ നിരീക്ഷിച്ച വരുന്നതിനിടയിലാണ് രണ്ടാമത്തെ കവര്‍ച്ച നടന്നത്. അതിനിടെ ഹൊസ്ദുദുര്‍ഗ് പോക്‌സോ കോടതി ജഡ്ജിയുടെ വീട് കുത്തിത്തുറന്ന് കവര്‍ച്ച ശ്രമം നടത്തിയതും ഇതേ സംഘമാണെന്ന് പൊലീസ് പറഞ്ഞു. കേസില്‍ നെല്ലിക്കട്ട എതിര്‍ത്തോടെ മുഹമ്മദ് ഷരീഫി(40)നെ കഴിഞ്ഞ ദിവസം വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Post a Comment

0 Comments