ഐ.എന്‍.എല്‍ പിളര്‍ന്നിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

LATEST UPDATES

6/recent/ticker-posts

ഐ.എന്‍.എല്‍ പിളര്‍ന്നിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

 



തിരുവനന്തപുരം: ഐ.എന്‍.എല്‍ പിളര്‍ന്നിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഇന്നലെ നടന്നത് പാര്‍ട്ടി സംസ്ഥാന നേതൃത്വം വിശദീകരിക്കുമെന്നും താന്‍ പാര്‍ട്ടിയുടെ അഖിലേന്ത്യ സെക്രട്ടറിയാണെന്നും ദേവര്‍കോവില്‍ പറഞ്ഞു. താന്‍ പാര്‍ട്ടിയുടെ ഭാഗത്താണെന്ന് പറഞ്ഞ മന്ത്രി ഐ.എന്‍.എല്‍ അഖിലേന്ത്യാ സംവിധാനമാണെന്ന് ആവര്‍ത്തിച്ചു. 


ഐ.എന്‍.എല്ലിലെ തര്‍ക്കം തത്കാലം ദേവര്‍കോവിലിന്റെ മന്ത്രി സ്ഥാനത്തെ ബാധിക്കില്ലെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ട്. പക്ഷെ ഇരു വിഭാഗത്തേയും ഇപ്പോള്‍ എല്‍.ഡി.എഫ് യോഗത്തില്‍ പങ്കെടുപ്പിക്കില്ല. ഇന്നലെ കൊച്ചിയില്‍ വച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് ഐ.എന്‍.എല്ലില്‍ പൊട്ടിത്തെറിയുണ്ടായത്. ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും പ്രസിഡന്റ് എ.പി അബ്ദുള്‍ വഹാബും തമ്മില്‍ പരസ്പരം വാക്‌പോരുണ്ടായ ശേഷമാണ് പുറത്ത് കൂട്ടത്തല്ല് നടന്നത്. ഇതിന് പിന്നാലെ ഇരു വിഭാഗവും വേറേ വേറേ യോഗം ചേരുകയും പരസ്പരം പുറത്താക്കുകയും ചെയ്തു. 


അഹമ്മദ് ദേവര്‍കോവില്‍ കാസിം ഇരിക്കൂറിനൊപ്പമാണെങ്കിലും പാര്‍ട്ടിയിലെ പ്രബല വിഭാഗം അബ്ദുള്‍ വഹാബിനൊപ്പമാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയിലുണ്ടായ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായതോടെയാണ് ഐ.എന്‍.എല്‍ തല്ലിപിരിയുന്ന അവസ്ഥയുണ്ടായത്. നേരത്തെ ഐ.എന്‍.എല്ലില്‍ ലയിച്ച പി.ടി.എ റഹീം വിഭാഗം പാര്‍ട്ടി വിട്ടു പോയിരുന്നു. പിന്നാലെയാണ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും പരസ്പരം പുറത്താക്കി പാര്‍ട്ടിയിലെ പിളര്‍പ്പ് പൂര്‍ത്തിയാക്കിയത്.

Post a Comment

0 Comments