സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം; പാര്‍ലമെന്റിലേക്ക് ട്രാക്ടറില്‍ എത്തി രാഹുല്‍ ഗാന്ധി

സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം; പാര്‍ലമെന്റിലേക്ക് ട്രാക്ടറില്‍ എത്തി രാഹുല്‍ ഗാന്ധി

 


ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പാര്‍ലമെന്റിലേക്ക് ട്രാക്ടര്‍ ഓടിച്ചെത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് രാഹുല്‍ ട്രാക്ടറോടിച്ച് എത്തിയത്. 


'കേന്ദ്രത്തിനെ സംബന്ധിച്ച് എല്ലാ കര്‍ഷകരും സന്തോഷത്തിലാണ്. പാര്‍ലമെന്റിന് പുറത്ത് സമരം ചെയ്യുന്നവര്‍ തീവ്രവാദികളാണ്. എന്നാല്‍ യാഥാര്‍ത്ഥ്യത്തില്‍ കര്‍ഷകരുടെ അവകാശങ്ങള്‍ തട്ടിയെടുക്കപ്പെട്ടിരിക്കുകയാണ്.'- രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. 


കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കോണ്‍ഗ്രസ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് രാഹുല്‍ ട്രാക്ടറില്‍ എത്തിയിരിക്കുന്നത്. നേരത്തെ, കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഹുല്‍ പഞ്ചാബിലും ഹരിയാനയിലും കേരളത്തിലും ട്രാക്ടര്‍ റാലി നടത്തിയിരുന്നു.

Post a Comment

0 Comments