കാഞ്ഞങ്ങാട്: മുറ്റമടിക്കുകയായിരുന്ന വീട്ടമ്മയുടെ കഴുത്തില്‍ നിന്നും രണ്ടംഗസംഘം മൂന്നരപവന്റെ സ്വര്‍ണ്ണമാല പറിച്ചെടുത്ത് രക്ഷപ്പെട്ടു.
കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍കാവിന് സമീപത്തെ വാടക വീട്ടില്‍ താമസിക്കുന്ന ഷേര്‍ളി ജോണിന്റെ കഴുത്തില്‍നിന്നുമാണ് സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്തത്. ബുധനാഴ്ച രാവിലെ 6.30 മണിയോടെയാണ് സംഭവം. ഷെര്‍ളി മുറ്റമടിച്ചുകൊണ്ടിരിക്കെ ഗേറ്റ് കടന്ന് അകത്തേക്ക് കടന്ന യുവാവ് വഴി ചോദിക്കുകയും പെട്ടെന്ന്സ്വര്‍ണ്ണമാല പൊട്ടിച്ച് ഓടുകയുമായിരുന്നു. ഷെര്‍ളി പിന്നാലെ തന്നെ ഓടിയെങ്കിലും ഗേറ്റിന് പുറത്ത് കാത്തുനിന്ന മറ്റൊരു യുവാവിന്റെ ബൈക്കില്‍കയറി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ബൈക്ക് കാഞ്ഞങ്ങാട് ഭാഗത്തേക്കാണ് പോയതെന്ന് ഷെര്‍ളി പറഞ്ഞു. ഷെര്‍ളിയുടെ പരാതിയില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സമീപ പ്രദേശത്തെ സി സി ടി വികള്‍ പോലീസ് പരിശോധിച്ച് വരികയാണ്.
0 Comments