തെരുവ് വിളക്കുകള്‍ കത്തുന്നില്ല, കാഞ്ഞങ്ങാട്ട് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ധര്‍ണ്ണ നടത്തി

LATEST UPDATES

6/recent/ticker-posts

തെരുവ് വിളക്കുകള്‍ കത്തുന്നില്ല, കാഞ്ഞങ്ങാട്ട് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ധര്‍ണ്ണ നടത്തി

 


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിൽ   തെരുവുവിളക്കുകള്‍ കത്താതില്‍ പ്രതി ഷേധിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ ഓഫിസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. തെരുവ് വിളക്കുകള്‍ കത്താത്തതിനാല്‍ നഗരത്തില്‍ കവര്‍ച്ചകള്‍ പെരുകുകയും, പേപ്പട്ടി ശല്യം രൂക്ഷമാവുകയും ചെയ്തിരിക്കുകയാണ്. മഴക്കാലമാ യിട്ടും വിളക്കുകള്‍ കത്തിക്കാതെ അധികൃതര്‍ നിസംഗത പാലിക്കുകയാണ്.  അടിയന്തരമായി കാഞ്ഞങ്ങാട് നഗരസഭയിലെ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലുംതെരുവുവിളക്കുകള്‍ കത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് നഗരസഭാ കൗണ്‍സിലര്‍മാര്‍ ആവശ്യ പ്പെട്ടു. സമരം പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ കെ ജാഫര്‍ ഉദ്ഘാടനം ചെയ്തു. സി കെ അഷ്‌റഫ്, ടി കെ സുമയ്യ, ടീ മുഹമ്മദ് കുഞ്ഞി. അബ്ദുറഹ്മാന്‍ സെവന്‍ സ്റ്റാര്‍, വി വി ശോഭ . സി എച്ച് സുബൈദ,  പ്രസംഗിച്ചു,അസ്മ മാങ്കൂല്‍ , ഹസീന റസാഖ്, അനീസഹംസ, എംവി. റസിയ, ആയിഷ  സംബന്ധിച്ചു.


കാഞ്ഞങ്ങാട് നഗരം  തെരുവുവിളക്കുകള്‍ കത്താതില്‍ പ്രതി ഷേധിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ ഓഫിസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ പാര്‍ല മെന്റി പാര്‍ട്ടി നേതാവ് കെ.കെ ജാഫര്‍ ഉദ്ഘാടനം ചെയ്യുന്നു

Post a Comment

0 Comments