കൃത്രിമ വാക്സിൻ ക്ഷാമമുണ്ടാക്കുന്നത് സ്വകാര്യ ആശുപത്രികളെ സഹായിക്കാൻ : മുസ്ലീം യൂത്ത് ലീഗ്

LATEST UPDATES

6/recent/ticker-posts

കൃത്രിമ വാക്സിൻ ക്ഷാമമുണ്ടാക്കുന്നത് സ്വകാര്യ ആശുപത്രികളെ സഹായിക്കാൻ : മുസ്ലീം യൂത്ത് ലീഗ്




കാഞ്ഞങ്ങാട് : ഒരു ഭാഗത്തു കോവിഡ് വ്യാപനം കേരളത്തിൽ അതി രൂക്ഷമായി പടരുമ്പോൾ മറുഭാഗത്തു രോഗത്തെ പ്രതിരോധിക്കാനുള്ള വാക്‌സിനേഷൻ ഇപ്പോൾ നിലച്ച നിലയിലാണെന്ന് മുസ്ലീം യൂത്ത് ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് സന മാണിക്കോത്തും ജന സെക്രട്ടറി ആസിഫ് ബല്ലയും കുറ്റപ്പെടുത്തി.

കേരളത്തിൽ ആവിശ്യമുള്ള വാക്സിൻ അനുവദിച്ചു എന്ന് കേന്ദ്രം പറയുമ്പോഴും കേരളത്തിൽ മതിയായ വാക്സിനുകൾ ലഭ്യമല്ല എന്ന് കേരള സർക്കാർ പറയുന്നു.

 കാസർഗോഡും കണ്ണൂരും സർക്കാർ സംവിധാനത്തിൽ വാക്‌സിൻ ക്ഷാമം എന്ന് പറഞ്ഞു സമ്പൂർണമായും നിശ്ചലമാണ്. അതേ സമയം സ്വകാര്യ ആശുപത്രികളിൽ യാതൊരു ക്ഷാമവും കാണുന്നില്ല. ഏത് നേരത്തും കൂടിയ വിലയിൽ നിർലോഭം ലഭിക്കുകയും ചെയ്യുന്നു. സ്വകാര്യ ആശുപത്രികൾക്ക് ലാഭം കൊയ്യാൻ കൃത്രിമ ക്ഷാമം തീർക്കുകയാണോ എന്ന് നിയമമായും സംശയിക്കുന്നു.

26,27,28 തീയതികളിൽ 400,350,300 വാക്സിനുകളാണ് സ്വാകാര്യ മേഖലയിൽ കിട്ടിയത്.

 ഒരു ഭാഗത്തു ലോക്ക് ഡൌൺ പ്രഖ്യാപിച്ചു ദ്രോഹിക്കുമ്പോൾ രോഗം പ്രതിരോധിക്കാനുള്ള കാര്യത്തിൽ അലംഭാവം കാണിക്കുന്നത് അങ്ങേയറ്റം അപലനീയമാണെന്നും,സ്വകാര്യ ആശുപത്രികൾക്ക് അവർക്ക് തോന്നുമ്പോലെ വില നിശ്ചയിച്ചു കൊണ്ട് ജനങ്ങളെ ചൂഷണം ചെയ്യുന്ന കേരള സർക്കാരിനെ ജനങ്ങൾ തിരിച്ചറിയണമെന്നും ഭാരവാഹികൾ പറഞ്ഞു.

Post a Comment

0 Comments