ഖദീസൂൻ്റെ മൈലാഞ്ചി -വിസ്മയം തീർത്ത് തൻബീഹുൽ ഇസ്ലാം ഹയർ സെകൻ്ററി സ്കൂൾ വിദ്യാർത്ഥിനികൾ

LATEST UPDATES

6/recent/ticker-posts

ഖദീസൂൻ്റെ മൈലാഞ്ചി -വിസ്മയം തീർത്ത് തൻബീഹുൽ ഇസ്ലാം ഹയർ സെകൻ്ററി സ്കൂൾ വിദ്യാർത്ഥിനികൾ

 



കാസർകോട്: കോവിഡ് മൂലം സ്കൂൾ പഠനം ഓൺലൈൻ ക്ലാസായതോടെ ഒഴിവ്  സമയം ഖദീസൂൻ്റെ മൈലാഞ്ചി എന്ന പേരിൽ ഓർഗാനിക്ക് മൈലാഞ്ചി നിർമ്മിച്ച് വിൽപന നടത്തി വിസ്മയം തീർക്കുകയാണ് നയന്മാർ മൂല തൻബീഹുൽ ഇസ്ലാം സ്കൂൾ വിദ്യാർത്ഥിനികളും വിദ്യാനഗർ എസ്.പി നഗർ ജബ്ബാർ മളങ്കളയുടെയും അസ്മയുടെയും മക്കളായ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന അയിഷത്ത് റഹീന ഷിറിനും പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന ഫാത്തിമത്ത് അൻസാറ ജബിനും.


രാസ പദാർത്ഥങ്ങൾ ചേർക്കാതെ തികച്ചും ഓർഗാനിക്കായ മൈലാഞ്ചിയാണ് വീട്ടിൽ നിന്നും രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയോടെ ഈ കൗമാരക്കാരികൾ വിപണിയിൽ എത്തിക്കുന്നത്.നിരവധി പേർ മൈലാഞ്ചിയുടെ ഗുണം അറിഞ്ഞ് തേടി വരുന്നുണ്ടെന്ന് വിദ്യാർത്ഥിനികളുടെ പിതാവ് ജബ്ബാർ പറഞ്ഞു.  കുടുംബത്തിലും സുഹൃത്തുക്കളുടെ ഇടയിലും വിൽപന തുടങ്ങിയ മൈലാഞ്ചിയുടെ വിപണനോൽഘാടനം മധൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ അബ്ദുൽ ജലീൽ ചെട്ടും കുഴി വിദ്യാർത്ഥിനികളിൽ നിന്നും മൈലാഞ്ചി ഏറ്റുവാങ്ങി നിർവ്വഹിച്ചു.


ഫോൺ ചെയ്താൽ ഹോം ഡെലിവറി ചെയത് കൊടുക്കും. കല്യാണാവശ്യങ്ങൾക്കും മറ്റും മൈലാഞ്ചി ആവശ്യമുള്ളവർ 7356050060 എന്ന നമ്പറിൽ ബന്ധപ്പെടണം.

Post a Comment

0 Comments