കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത നാടോടി പെണ്‍കുട്ടിയെ തീവണ്ടിയില്‍ തട്ടികൊണ്ടുപോയി യുവതിയുടെ ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കും കൈമാറി ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. കണ്ണൂരില്‍ റോഡരികില്‍ ബലൂണ്‍ വില്‍പ്പന നടത്തിയിരുന്ന രാജസ്ഥാന്‍ സ്വദേശിനി പൂജ(26)യെയാണ് ടൗണ്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത് കൊടേരി അറസ്റ്റു ചെയ്തത്. കണ്ണൂരില്‍ നിന്നും കുട്ടിയുമായി കടന്നുകളഞ്ഞ സംഘം തലശേരിയില്‍ വച്ചാണ് പിടിയിലായത്.
ഇക്കഴിഞ്ഞ ഏപ്രില്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. മുനീശ്വരന്‍ കോവിലിന് സമീപം ബലൂണ്‍ വില്‍പ്പനക്കാരനായ രാജസ്ഥാന്‍ സ്വദേശിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെയാണ് യുവതിയുടെ നേതൃത്വത്തില്‍ കടത്തികൊണ്ടുപോയത്. പെണ്‍കുട്ടിയുടെ മൊഴിയെടുത്ത പോലിസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എസ്.ഐ ഹാരിസ്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ ഷാജി, അജയന്‍ എന്നിവരും പോലിസ് സംഘത്തിലുണ്ടായിരുന്നു.
0 Comments