ഉദുമ:ഉദുമ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് പാക്യാരയില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയാഗത്തിനെയും വിതരണത്തെയും നിയന്ത്രിക്കുന്നതിന് വേണ്ടി നാട്ടുകാര്‍ ഒറ്റക്കെട്ടായി നിന്ന് പാക്യാരയില്‍ ലഹരി വിരുദ്ധ ജനകീയ കമ്മിറ്റി രൂപീകരിച്ചു. നാട്ടില്‍ ലഹരി വിതരണംനടത്തുന്നവരെയും ഉപയോഗിക്കുന്നവരെയും ഒരു രീതിയിലും സംരക്ഷിക്കേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു. ലഹരി ഉപയോഗത്തിന്റെ ദോഷ ഫലങ്ങള്‍ വിശദീകരിക്കുന്ന നോട്ടീസ് നാട്ടില്‍ വിതരണം ചെയ്യും. ആരാധനാലയങ്ങളില്‍ നിന്നും ബോധവല്‍ക്കരണം നല്‍കും.
രാത്രി കാലങ്ങളില്‍ യുവാക്കള്‍ തമ്പടിക്കുന്ന കവലകളില്‍ പൊലീസ് പട്രോളിംഗ് ശക്തമാക്കും. നാടിന്റെ പുറത്തു നിന്നും വരുന്ന ആളുകളെ അന്വേഷിച്ച് മാത്രമേ വാടക ക്വാട്ടേഴ്‌സുകളും വീടുകളും നല്‍കുകയുള്ളൂ.
പാക്യാര അംഗന്‍വാടിയില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ ബഷീര്‍ പാക്യാര അധ്യക്ഷതവഹിച്ചു. ദാമോദരന്‍, സുകുമാരന്‍,ശശി കട്ടയില്‍,അബ്ബാസ് കണ്ടത്തില്‍, കെഎന്‍ഗഫൂര്‍(സിപിഎം) സുബൈര്‍ കേരള, ഹാഷിം പാക്യാര, ഹൈദര്‍ പാക്യാര, ഇകെ ഹനീഫ, കെഎച്ച് റഷീദ്, ഇകെ അബ്ദുല്ല കുഞ്ഞി (മുസ്‌ലിം ലീഗ്) വിപി ഹിദായത്തുള്ള സാജിദ് മനാമ, പുഷ്പ വിജയന്‍, പ്രദീപ്(കോണ്‍ഗ്രസ്) അനില്‍കുമാര്‍ (ബിജെപി) ഷരീഫ് പാക്യാര (ഐഎന്‍എല്‍) മുഹമ്മദ് പാക്യാര(എസ്ഡിപിഐ)അബ്ദുല്‍ റഹ് മാന്‍ (വെല്‍ഫെയര്‍ പാര്‍ട്ടി) എന്‍മുഹമ്മദ് കുഞ്ഞി, ശംസുദ്ധീന്‍, കെകെഅഷ്റഫ് (പാക്യാര ജമാഅത്ത്) സത്താര്‍ ബോര്‍ണി, അബ്ദുല്‍ റഹ്മാന്‍,പിഎം ബഷീര്‍, അമീറലി (കണ്ണംകുളം ജമാഅത്ത്) എരോല്‍ മുഹമ്മദ് കുഞ്ഞി (എരോല്‍ ജമാഅത്ത്) ഹര്‍ഷാദ് ബദരിയ നഗര്‍ (ബദ്‌രിയ മസ്ജിദ്) അബ്ബാസ് പാക്യാര, ഫോര്‍ട്ട് ലാന്‍ഡ് റസാഖ്, പിഎം മുഹമ്മദ് കുഞ്ഞി ഹാജി, പി മുഹമ്മദ് കുഞ്ഞി കുന്നില്‍, എന്‍വിനൗഷാദ് പിഎ മജീദ്, കെ അബ്ദുല്‍ ഖാദര്‍, റഹീസ് പാക്യാര, അബ്ദുള്ള ആലി, ടിപി റഷീദ്,സാഹിദ്, മുബീന്‍, ഇജാസ് ഷബീര്‍,നിയാസ് എന്നിവര്‍ പങ്കെടുത്തു.
കമ്മിറ്റി ഭാരവാഹികള്‍: വാര്‍ഡ് മെമ്പര്‍ ബഷീര്‍ പാക്യാര (ചെയര്‍)ശശി കട്ടയില്‍ (കണ്‍ സാജിദ് മനാമ (ട്രഷ) സുബൈര്‍ കേരള, അനില്‍ കുമാര്‍, ദാമോദരന്‍,എന്‍ മുഹമ്മദ് കുഞ്ഞി, സത്താര്‍ കണ്ണം കുളം, എരോല്‍ മുഹമ്മദ് കുഞ്ഞി
അബ്ബാസ് കണ്ണോത്ത്(വൈസ് ചെയര്‍) ഹാഷിം പാക്യാര, ഷരീഫ് പാക്യാര, മുഹമ്മദ് പാക്യാര, കെഎന്‍ ഗഫൂര്‍ വിപിഹിദായ ത്തുള്ള,സുകുമാര ന്‍, കെഎച്ച് റഷീദ്, ഹര്‍ഷാദ് ബദരിയ (ജോ കണ്‍)
0 Comments