മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അതിഞ്ഞാൽ യൂണിറ്റ് സർവീസ് വെഹിക്കിൾ നാടിന് സമർപ്പിച്ചു

LATEST UPDATES

6/recent/ticker-posts

മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അതിഞ്ഞാൽ യൂണിറ്റ് സർവീസ് വെഹിക്കിൾ നാടിന് സമർപ്പിച്ചു

 



പാണക്കാട് :  മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സമൂഹത്തിലേക്ക് സേവനസജ്ജരായ ചെറുപ്പക്കാരെ കോർത്തിണക്കി രംഗത്തിറക്കിയ വൈറ്റ് ഗാർഡ് ന്റെ അതിഞ്ഞാൽ യൂണിറ്റിന് വേണ്ടിയുള്ള സർവീസ് വെഹിക്കിൾ സാദിഖലി ശിഹാബ് തങ്ങളും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും കൂടി നാടിനു സമർപ്പിച്ചു. 

രണ്ട് പ്രളയ സമയത്തും കോവിഡ് മഹാമാരി നാടിനെ ഭീതിയിലാഴ്ത്തിയപ്പോഴും തുലാവർഷം തകർത്തു പെയ്തപ്പോഴും ഒറ്റപ്പെട്ടുപോയ ആവശ്യക്കാർക്ക് അവരുടെ വിളിപ്പാടകലെ സേവന സജ്ജരായ അതിഞ്ഞാൽ വൈറ്റ് ഗാർഡിന്റെ പ്രവർത്തനം വേഗത്തിൽ ആകുന്നതിനും സുരക്ഷിതമായി സഞ്ചരിക്കുന്നതിനും വേണ്ടിയാണ് ആധുനിക സജ്ജീകരണങ്ങളോട് കൂടിയ വാഹനം ഒരുക്കിയത്. 


പ്രളയ സമയത്തും തുലാവർഷത്തിലും ആളുകളെ മാറ്റിപാർപ്പിക്കുന്നതിനും  കാറ്റിൽ  വീണ മരങ്ങൾ മാറ്റുന്നതിനും കോവിഡ് കാലത്ത് അണുനശികരണം, മയ്യിത്ത് പരിപാലനം, ഡോർ ഡെലിവറി, മെഡി ചെയിൻ തുടങ്ങിയ സേവന പ്രവർത്തനങ്ങൾ നാട്ടിലും മറുനാട്ടിലുമായി പരിമിതമായ സൗകര്യങ്ങൾക്കുള്ളിൽ നിർവഹിക്കാൻ അതിഞ്ഞാൽ വൈറ്റ് ഗാർഡിന് സാധിച്ചിട്ടുണ്ട്. വാഹനം പുറത്തിറങ്ങുന്നതോട് കൂടി കൂടുതൽ ആളുകളിലേക്കും പ്രദേശങ്ങളിലേക്കും തങ്ങളുടെ സന്നദ്ധ പ്രവർത്തനം എത്തിക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് മുസ്ലിം യൂത്ത് ലീഗ് അതിഞ്ഞാൽ വൈറ്റ് ഗാർഡ് ടീം. 

പാണക്കാട് നടന്ന പരിപാടിയിൽ തങ്ങൾ മുസ്ലിം യൂത്ത് ലീഗ്  വൈറ്റ് ഗാർഡ് ടീമിനെ അഭിനന്ദിച്ചു. കാഞ്ഞങ്ങാട് മണ്ഡലം യൂത്ത് ലിഗ് പ്രസിഡണ്ട് സന മാണിക്കോത്ത്, ജന സെക്രട്ടറി ആസിഫ് ബല്ല, അതിഞ്ഞാൽ വൈറ്റ് ഗാഡ് കോഡിനെറ്റർ ഖാലിദ് അറബിക്കാടത്ത്,  ശാഖ യൂത്ത് ലീഗ് പ്രസിഡണ്ട് ഷബീർ മൗവ്വൽ,സെക്രട്ടറി മുസമ്മിൽ കോയാപ്പള്ളി,പതിനാലാം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി പി.എം. ഫൈസൽ,കെ.കെ. ഇബ്രാഹിം ഖത്തർ, ഹമീദ് മൗവ്വൽ,ബഷീർ ചിത്താരി ,പി.കെ.ഷാജഹാൻ, സുഹൈൽ മണ്ട്യൻ, ഫഹിം,സിനാസ് ബെസ്റ്റോ, നദീർ, അംജദ്, ശിഹാബ് കല്ലിയായിൽ,ഷഫീഖ് മൗവ്വൽ, ജാബിർ അറബിക്കാടത്ത്, അസ്ക്കർ കവി,ടി. ജാഫർ ബാവ, ഫായിസ്, അഷ്ഫാക്, ആരിഫ്, മിദ്‌ലാജ് തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments