കൊച്ചി: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ നാലുമാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് സിബിഐയോട് ഹൈക്കോടതി. പതിനൊന്നാം പ്രതി പ്രദീപിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്. രണ്ടുവർഷത്തിൽ അധികമായി പ്രതികൾ ജയിലിൽ കഴിയുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസിൽ, സിപിഎം പ്രാദേശിക നേതാക്കളെ ജൂണിൽ സിബിഐ ചോദ്യം ചെയ്‌തിരുന്നു. സിപിഎം പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയെയും പനയാല്‍ സഹകരണ ബാങ്ക് സെക്രട്ടറി കെവി ഭാസ്‌കരനെയുമാണ് അന്വേഷണ സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്‌ത് വിട്ടയച്ചത്. ഇതിനിടെ കൊലക്കേസിലെ പ്രതികളുടെ ഭാര്യമാർക്ക് കാസർഗോഡ് ജില്ലാ ആശുപത്രിയിൽ ജോലി നൽകിയതും വിവാദമായിരുന്നു.
0 Comments