അജൈവ മാലിന്യം നീക്കം ചെയ്യൽ: ജില്ലയിൽ ഒന്നാമത് അജാനൂർ ഗ്രാമ പഞ്ചായത്ത്

LATEST UPDATES

6/recent/ticker-posts

അജൈവ മാലിന്യം നീക്കം ചെയ്യൽ: ജില്ലയിൽ ഒന്നാമത് അജാനൂർ ഗ്രാമ പഞ്ചായത്ത്

 


മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കിയ ശുചികരണ യജ്ഞത്തിൽ  ഏറ്റവും കൂടുതൽ അജൈവ മാലിന്യം നീക്കം ചെയ്ത് അജാനൂർ ഗ്രാമ പഞ്ചായത്ത് ജില്ലയിൽ ഒന്നാമതായി. അജൈവമാലിന്യം നീക്കം ചെയ്യുന്നതിൽ റക്കോഡ് നേട്ടമാണിത്. 174.48 ടൺ മാലിന്യമാണ് ക്ലീൻ കേരള കമ്പനിക്കായി പഞ്ചായത്ത് കൈമാറിയത്. ജൂൺ നാല്, അഞ്ച്, ആറ് തീയതികളിലാണ് പഞ്ചായത്തിലെ 23 വാർഡുകളിലും ശുചികരണ പ്രവർത്തനങ്ങൾ നടന്നത്. അതിന്റെ ഭാഗമായി വീടുകളിൽ നിന്ന് ചെരിപ്പ്, ബാഗ്, തുണി, പ്ലാസ്റ്റിക്, സിമന്റ് ചാക്ക്, ബൾബുകൾ, കണ്ണാടി ചില്ലുകൾ, കുപ്പി തുടങ്ങി എല്ലാവിധ മാലിന്യങ്ങളും ശേഖരിച്ച് പഞ്ചായത്ത് മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ എത്തിച്ചു. അവിടെ നിന്നും ഹരിതകർമ്മസേന അംഗങ്ങൾ തരംതിരിച്ച് കീൻകേരള കമ്പനിക്ക് കൈമാറി. വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ജാഗ്രത സമിതി അംഗങ്ങളും ഹരിത കർമ്മസേന അംഗങ്ങളുമാണ്  പ്രവർത്തനത്തിൽ പങ്കാളികളായത്. ആഗസ്റ്റിൽ  കുപ്പികളും ചില്ലുകളും ശേഖരിക്കാനാണ് ഹരിത കർമ്മസേന തീരുമാനിച്ചിട്ടുള്ളത് അതുമായി മുഴുവൻ ജനങ്ങളും സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ അഭ്യർത്ഥിച്ചു.


Post a Comment

0 Comments