കാഞ്ഞങ്ങാട്: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയെ ട്രെയിന്‍ യാത്രക്കിടെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.
പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്ത്, നഗരസഭാ മുന്‍ കൗണ്‍സിലര്‍ അനില്‍ വാഴുന്നോറടി, ഭവിന്‍രാജ് എന്നിവര്‍ക്കെതിരെയാണ് കേസ്. പത്മരാജന്‍ അടക്കമുള്ള മൂന്നംഗസംഘം ട്രെയിന്‍യാത്രക്കിടെ തന്നെ വധിക്കാന്‍ ശ്രമിച്ചെന്നും ലോക്കല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് എസ്.പിയുടെ നിര്‍ദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്. കാസര്‍കോട് റെയില്‍വെ പൊലീസ് രണ്ടുപേര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.
0 Comments