ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിരൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. മോദി ഇന്ത്യയുടെ രാജാവല്ലെന്നും സാമ്പത്തിക, വിദേശ നയങ്ങളുടെ കാര്യത്തില്‍ താന്‍ മോദി വിരുദ്ധനാണെന്നും അദ്ദേഹം തുറന്നടിച്ചു. ട്വിറ്റർ പോസ്റ്റിലാണ് വിമർശനം.
കേന്ദ്ര മന്ത്രി സ്ഥാനം ലഭിക്കാത്തതിനാലാണ് സുബ്രമണ്യന്‍ സ്വാമി എപ്പോഴും മോദിയെ വിമര്‍ശിക്കുന്നതെന്ന് ഒരാൾ ട്വിറ്ററിൽ കുറിച്ചിരുന്നു. ഇതിന് മറുപടിയായാണ് സ്വാമിയുടെ ട്വീറ്റ്.
സാമ്പത്തിക, വിദേശ നയങ്ങളില്‍ ഞാന്‍ മോദി വിരുദ്ധനാണ്. ഈ വിഷയത്തിൽ ഏത് സംവാദത്തിനും തയാറാണ്. പങ്കാളിത്ത ജനാധിപത്യത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? മോദി ഇന്ത്യയുടെ രാജാവൊന്നുമല്ല – ഇതായിരുന്നു സുബ്രഹ്മണ്യ സ്വാമിയുടെ ട്വീറ്റ്.
ബിജെപി നേതൃത്വത്തിന് എതിരെ സുബ്രഹ്മണ്യ സ്വാമി മുമ്പും രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. വിദേശകാര്യ രംഗത്ത് രാജ്യത്തെ കുഴപ്പത്തിലാക്കിയത് മന്ത്രി ജയ്ശങ്കറും ദേശീയ സുരക്ഷാ ഉപദേശ്ടാവ് അജിത് ഡോവലുമാണെന്നും സുബ്രഹ്മണ്യം സ്വാമി അടുത്തിടെ പറഞ്ഞിരുന്നു
0 Comments