ആറങ്ങാടി അറഹ്മ സെന്ററിന്റെ പുതിയ കെട്ടിടത്തിന് ശിലയിട്ടു

ആറങ്ങാടി അറഹ്മ സെന്ററിന്റെ പുതിയ കെട്ടിടത്തിന് ശിലയിട്ടു

 



കാഞ്ഞങ്ങാട്: ആറങ്ങാടി-കൂളിങ്കാല്‍- കൊവ്വല്‍പ്പള്ളി- പടഞ്ഞാര്‍- തോയമ്മല്‍- അരയി എന്നീ പ്രദേശീക മഹല്ലുകളുടെ കൂട്ടായിമയായ ആറങ്ങാടി അറഹ്മാ സെന്ററിന് സ്വന്തം ആസ്ഥാന മന്ദിരം വരുന്നു. ഓഫീസ്, കോണ്‍ഫറന്‍സ് ഹാളുകള്‍ക്ക് പുറമേ ലൈബ്രററിയും വായനശാലയും വിദ്യാഭ്യാസ പരിശീലന ഹാളും ഉള്‍പ്പെട്ട ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മം കാഞ്ഞങ്ങാട് സി എച്ച് സെന്റര്‍ ചെയര്‍മാനും പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനുമായ തായല്‍ അബൂബക്കര്‍ ഹാജി നിര്‍വ്വഹിച്ചു. അറഹ്മാ സെന്റര്‍ ചെയര്‍മാന്‍ ബഷീര്‍ ആറങ്ങാടി ചടങ്ങില്‍ അധ്യക്ഷനായി. നഗരസഭാ കൗണ്‍സിലര്‍ ടി കെ സുമയ്യ, ജന. കണ്‍വീനര്‍ എം കെ റഷീദ്, ട്രഷറര്‍ സി അബ്ദുല്ല ഹാജി,  വര്‍ക്കിംഗ് ചെയര്‍മാന്‍ ടി ഖാദര്‍ ഹാജി, ഉപദേശക സമിതി അംഗം ബി കെ യൂസഫ് ഹാജി, ഭാരവാഹികളായ പി വി എം കുട്ടി ഹാജി, അലങ്കാര്‍ അബൂബക്കര്‍ ഹാജി, എം  റഷീദ്, എം കെ ലത്തീഫ്, ജലീല്‍ കാര്‍ത്തിക, അരയി യൂസഫ് ഹാജി, കെ മുഹമ്മദ് കുഞ്ഞി, ആബിദ് ആറങ്ങാടി, ഷരീഫ് പാലക്കി, എപി കരീം, സാലി മുട്ടുന്തല, എം  നാസര്‍, കെ എം മുനീര്‍, ടി അസീസ്, കെ കെ സിറാജ്, അബ്ദുള്‍ റഹ്മാന്‍ ബഹ്‌റൈന്‍, എം ഇബ്രാഹിം കുട്ടി, എം അലി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

Post a Comment

0 Comments