കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റിൽ ഫിഷ് പോയിൻ്റ് തുറന്നു

കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റിൽ ഫിഷ് പോയിൻ്റ് തുറന്നു

 



കാഞ്ഞങ്ങാട്: റിയൽ ഹൈപ്പർ മാർക്കറ്റിൽ ഫിഷ് പോയിൻ്റ് തുടങ്ങി. പുഴ മീൻ, കടൽ മീൻ , മാംസം ഉൾപ്പെടെയുള്ളവയുടെ വിൽപനയ്ക്കുള്ള പ്രത്യേക വിഭവമാണിത്. അയക്കൂറ, ആവോലി, നെയ്മീൻ , അയല, മത്തി തുടങ്ങിയ മീൻ ഇനങ്ങളും നാടൻ പുഴ മീനുകളും ഇവിടെ വിൽപനയ്ക്കുണ്ട്. ആട്ടിറച്ചി, കോഴിയിറച്ചി, ബീഫ് എന്നിവയുമുണ്ടാകും. 

ഫിഷ് പോയിൻ്റിൻ്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൻ ടെക് അബ്ദുല്ല നിർവഹിച്ചു. ദീപ ഗോൾഡ് ഡയറക്ടർ കാർത്തിക് ആദ്യ വിൽപന സ്വീകരിച്ചു. റിയൽ മാനേജർ മെഹ്റൂഫ്, പി.ആർ.ഒ. മൂത്തൽ നാരായണൻ, ഷബീർ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments