ഒളിമ്പ്യൻ നീരജ് ചോപ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഒളിമ്പ്യൻ നീരജ് ചോപ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 



ഡെൽഹി: ഒളിമ്പ്യൻ നീരജ് ചോപ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നീരജിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്.


ഇന്നലെ പാനിപ്പത്തിൽ നടന്ന സ്വീകരണ പരിപാടിക്ക് പിന്നാലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാനിപ്പത്തിലെ ചടങ്ങിനിടെ ദേഹാസ്വാസ്‌ഥ്യത്തെ തുടർന്ന് നീരജ് വേദിയിൽ നിന്ന് ഇറങ്ങുകയായിരുന്നു. തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


ഡെൽഹിയിൽ നിന്ന് ആരംഭിച്ച കാർ റാലിയിൽ പങ്കെടുത്ത് ആറു മണിക്കൂർ കൊണ്ടാണ് നീരജ് പാനിപ്പത്തിലെത്തിയത്. കുറച്ച് ദിവസങ്ങൾക്കു മുമ്പുതന്നെ നീരജിന് പനി ഉണ്ടായിരുന്നെങ്കിലും കോവിഡ് നെഗറ്റീവായിരുന്നു. തുടർന്ന് ഞായറാഴ്‌ച നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കുകയും ചെയ്‌തിരുന്നു.

Post a Comment

0 Comments