പാലക്കാട് കിഴക്കഞ്ചേരിയിലെ മലയോരമേഖലയായ പാലക്കുഴിയില്‍ നേരിയ ഭൂചലനം. 5 സെക്കന്റ് നീണ്ടു നിന്ന ചലനമെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഇടിമുഴക്കം പോലുള്ള ശബ്ദത്തോടെയാണ് 2 തവണ ഭൂമി കുലുങ്ങിയത്.
പനംകുറ്റി, വാല്‍ക്കുളമ്പ്, പോത്തുചാടി മേഖലയിലും പ്രതിഫലനമുണ്ടായി. സമീപത്തുള്ള വീടുകളുടെ ചുവരുകള്‍ വിണ്ടു കീറി.
0 Comments