വ്യാജ ആർ ടി പിസിആർ റിപ്പോർട്ടുമായി നാല് മലയാളികൾ തലപ്പാടിയിൽ പിടിയിൽ

വ്യാജ ആർ ടി പിസിആർ റിപ്പോർട്ടുമായി നാല് മലയാളികൾ തലപ്പാടിയിൽ പിടിയിൽ

 



തിരുത്തൽ വരുത്തി തയ്യാറാക്കിയ ആർ ടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിച്ച് കർണാടകയിലേക്ക് കടക്കാൻ ശ്രമിച്ച കേരളത്തിൽ നിന്നുള്ള നാലുപേരെ വ്യാഴാഴ്ച തലപ്പാടിയിൽ ഉള്ളാൾ പൊലീസ് അറസ്റ്റ് ചെയ്തു. അദിൽ, ഹനിൻ, ഇസ്മാഈൽ, അബ്ദുൽ തമീം എന്നിവരാണ് അറസ്റ്റിലായത്. എഡിറ്റ് ചെയ്ത റിപ്പോർട്ട്  മൊബൈൽ ഫോണുകളിലാണ് നാലുപേരും പൊലീസിനെ കാണിച്ചത്. വിദഗ്ദ പരിശോധനയിൽ വ്യാജമെന്ന് മനസിലാവുകയായിരുന്നു. ഇതേ തുടർന്നാണ് അറസ്റ്റ്.

Post a Comment

0 Comments