വെള്ളിയാഴ്‌ച, ഓഗസ്റ്റ് 27, 2021

 




പബ്ലിക്ക് കേരളാ ഓഫീസിലേക്ക് മദ്യപിച്ചെത്തിയ മൂന്നംഗ  സംഘത്തിന്റെ വ്യാപക ആക്രമണം. ഇന്ന് രാത്രി 7:15 ഓടെയാണ് മദ്യപിച്ചെത്തിയ

 മൂന്നംഗ സംഘം പബ്ലിക്ക് കേരളാ ഓഫീസിൽ ആക്രമണം നടത്തിയത്. ഓഫീസിൽ ഉണ്ടായിരുന്ന രണ്ട് മാധ്യമപ്രവർത്തകരെയും ഇവർ ആക്രമിച്ചു. ഷമീം റിസ്‌വാൻ, ആഷ് അലി എന്നിവരെയാണ് മൂന്നംഗ സംഘം ആക്രമിച്ചത്. ഓഫീസിലെ കമ്പ്യൂട്ടർ അടക്കമുള്ള സാമഗ്രികളും മറ്റും ഇവർ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് മൂന്ന് പേരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ