പികെ ശശി കെടിഡിസി ചെയര്‍മാന്‍; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

പികെ ശശി കെടിഡിസി ചെയര്‍മാന്‍; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

 



തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ മുന്‍ എംഎല്‍എ പികെ ശശിയെ കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ (കെടിഡിസി) ചെയര്‍മാനായി നിയമിച്ചു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. കോർപറേഷൻ ബോര്‍ഡംഗമായും ചെയർമാനായും നിയമിച്ചുകൊണ്ട് അഡീഷണൽ ചീഫ് സെക്രട്ടറി വി വേണുവാണ് ഉത്തരവിറക്കിയത്.


ലൈംഗിക പീഡന പരാതിയില്‍ സസ്‌പെന്‍ഡ് ചെയ്‌ത പികെ ശശിക്ക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ സിപിഎം സീറ്റ് നൽകിയിരുന്നില്ല. സസ്‌പെന്‍ഷന്‍ കാലാവധി പിന്‍വലിച്ച ശേഷം അദ്ദേഹത്തെ അടുത്തിടെ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുത്തിരുന്നു.


2018 നവംബറിലാണ് പികെ ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതി ലഭിക്കുന്നത്. പരാതി രണ്ടംഗ കമ്മീഷനെ വെച്ച് അന്വേഷിക്കുകയും തീവ്രത കുറഞ്ഞ വിഷയമാണെന്ന് റിപ്പോർട് ലഭിക്കുകയും ചെയ്‌തു. തുടര്‍ന്ന് പാർടിയില്‍ നിന്ന് ആറ് മാസത്തെ സസ്‌പെന്‍ഷന്‍ പികെ ശശിക്ക് ലഭിച്ചു.


സസ്‌പെന്‍ഷന്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് 2019 സെപ്റ്റംബറില്‍ അദ്ദേഹത്തെ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തിരുന്നുവെങ്കിലും സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയിരുന്നില്ല.

Post a Comment

0 Comments