ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് : കേസ് കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതി നല്ലതെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

LATEST UPDATES

6/recent/ticker-posts

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് : കേസ് കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതി നല്ലതെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

 കാഞ്ഞങ്ങാട് : മുസ്ലിംലീഗ് നേതാക്കളായ എം സി ഖമറുദ്ദിനും ടി കെ പൂക്കോയ തങ്ങളും മുഖ്യപ്രതികളായ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് കേസ് കൈകാര്യ ംചെയ്യാന്‍ പ്രത്യേക കോടതി സ്ഥാപിക്കുന്നത് നല്ലതാണെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് കേസുകള്‍ കൈകാര്യം ചെയ്യാന്‍ കാസര്‍കോട് ജില്ലയില്‍ പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍കൂടിയായ കാഞ്ഞങ്ങാട്ടെ അഭിഭാഷകന്‍ സി ഷുക്കൂര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് സ്പീക്കര്‍ ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് തേടുകയായിരുന്നു. ഇതിനുള്ള മറുപടിയായാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് പോലീസ് മേധാവി കെ കെ മൊയ്തീന്‍കുട്ടി അനൂകൂല റിപ്പോര്‍ട്ട് നല്‍കിയത്.

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ്, കാസര്‍കോട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി കോടതികളിലായി 176 കേസുകലുണ്ട്. ഇതു മുഴുവന്‍ ഒരു കോടതിയിലേക്ക് മാറ്റിയാലുണ്ടാകുന്ന സൗകര്യംവും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കപ്പെടുന്ന 2019-ലെ ബഡ്‌സ് വകുപ്പ് (ബാനിങ് ഓഫ് അണ്‍ റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീംസ് ആക്ട്) കൂടി ഉള്‍പ്പെടുത്തിയാണ് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ കേസെടുത്തത്. 2006 മുതല്‍ 2019 വരെ നിക്ഷേപകരില്‍ നിന്ന് പണം സ്വീകരിച്ചുവെന്ന് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാനത്ത് തൃശൂരില്‍ മാത്രമാണ് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയുള്ളത്.


Post a Comment

0 Comments