എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ: ബാലാവകാശ കമ്മീഷൻ കേസെടുത്തു

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ: ബാലാവകാശ കമ്മീഷൻ കേസെടുത്തു

 


കാസർകോട് ദേളിയിലെ സ്വകാര്യ സ്‌കൂളിൽ പഠിച്ചിരുന്ന എട്ടാം ക്ലാസ് വിദ്യാർഥിനി ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ചെയർമാൻ കെ.വി. മനോജ്കുമാർ സ്വമേധയായാണ് കേസെടുത്തത്.  ജില്ലാ പോലീസ് മേധാവി, ബേക്കൽ ഡിവൈ.എസ്.പി, മേൽപറമ്പ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ,  ജില്ലാ ബാല സംരക്ഷണ ഓഫീസർ എന്നിവരോട് ഒക്ടോബർ നാലിനകം റിപ്പോർട്ട് നൽകാൻ കമ്മീഷൻ നിർദേശം നൽകി.

ആത്മഹത്യക്ക് പിന്നിൽ സ്‌കൂളിലെ ഒരു അധ്യാപകന്റെ മാനസിക പീഡനമെന്നാണ് കുട്ടിയുടെ പിതാവും കുടുംബവും ആരോപിക്കുന്നത്.

ആരോപണ വിധേയനായ അധ്യാപകന്റെ ക്ലാസിലല്ല കുട്ടി പഠിച്ചിരുന്നത്. ഓൺലൈൻ പഠനത്തിന്റെ മറവിൽ അധ്യാപകൻ കുട്ടിയെ തെറ്റായ രീതിയിലേക്ക് നയിച്ചു. കുട്ടിയുടെ മൊബൈൽ പിതാവ് പരിശോധിക്കുകയും അധ്യാപകന്റെ ഭാഷയിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് സ്‌കൂൾ പ്രിൻസിപ്പലിനെ ധരിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് രാത്രി വിദ്യാർഥിനിയെ അഥ്യാപകൻ വിളിച്ച് ഭീഷണിപ്പെടുത്തുകയും തുടർന്ന് കുട്ടിയുടെ മാനസികാവസ്ഥ തകരുകയും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കുടുംബം ആരോപിക്കുന്നത്.


Post a Comment

0 Comments