പെൺകുട്ടി എന്ന് തെറ്റിദ്ധരിച്ച് 16 കാരന് അശ്‌ളീല സന്ദേശം; യുവാവ് പിടിയിൽ

പെൺകുട്ടി എന്ന് തെറ്റിദ്ധരിച്ച് 16 കാരന് അശ്‌ളീല സന്ദേശം; യുവാവ് പിടിയിൽ



കാസർഗോഡ്: പെൺകുട്ടി ആണെന്ന് തെറ്റിദ്ധരിച്ച് ഇൻസ്‌റ്റാഗ്രാമിലൂടെ 16കാരന് അശ്‌ളീല സന്ദേശങ്ങൾ അയച്ച യുവാവ് പിടിയിൽ. കളനാട്ടെ മുഹമ്മദ് മൻസിലിൽ കെപി മുഹമ്മദ് ഫിറോസിനെയാണ് (24) സിഐ സി ഭാനുമതി, എസ്‌ഐ കെ അജിത എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്‌റ്റ് ചെയ്‌തത്‌.


പ്രതിക്കെതിരെ പോക്‌സോ, ഐടി വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. രണ്ടാഴ്‌ച മുൻപ് പരിചയപ്പെട്ട 16 കാരനാണ് പ്രതി അശ്‌ളീല സന്ദേശങ്ങളും വീഡിയയോകളും അയച്ചിരുന്നത്. പെൺകുട്ടിയാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു സന്ദേശങ്ങൾ അയച്ചിരുന്നത്.


തുടർന്ന് 16കാരൻ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് വീട്ടുകാർ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്‌ഥാനത്തിലാണ്‌ പ്രതിയെ പിടികൂടിയിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Post a Comment

0 Comments