പി കെ കുഞ്ഞാലിക്കുട്ടി ഇ ഡി മുമ്പാകെ ഹാജരായി

പി കെ കുഞ്ഞാലിക്കുട്ടി ഇ ഡി മുമ്പാകെ ഹാജരായി

 


കൊച്ചി : മുസ്ലിം ലീഗ് മുഖപത്രത്തിലെ കള്ളപ്പണ ഇടപാട് കേസില്‍ പി കെ കുഞ്ഞാലിക്കുട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) മുമ്പാകെ ഹാജരായി. ഇന്ന് വൈകിട്ട് നാലിനാണ് അദ്ദേഹം ഇ ഡി മുമ്പാകെയെത്തിയത്. ഹാജരാകുന്നതിന് അദ്ദേഹം വീണ്ടും സാവകാശം തേടിയിരുന്നുവെങ്കിലും പിന്നീട് ഇന്ന് തന്നെ ഹാജരാവാന്‍ തീരുമാനിക്കുകയായിരുന്നു. ഇ ഡി നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് രണ്ടാം തവണ സാവകാശം തേടി ഇന്നലെയാണ് കുഞ്ഞാലിക്കുട്ടി ഇ ഡിയെ സമീപിച്ചത്.


ലീഗ് മുഖപത്രം വഴി കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആരോപണം. ഇക്കാര്യത്തില്‍ അദ്ദേഹത്തിനും മകനുമെതിരെ രണ്ട് തവണയായി ഇ ഡിക്ക് മുന്നില്‍കെ ടി ജലീല്‍ എം എല്‍ എ തെളിവുകള്‍ ഹാജരാക്കിയിരുന്നു. ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ നേതാവുമായ സയ്യിദ് മുഈനലി തങ്ങളെയും ഇ ഡി വിളിപ്പിച്ചിട്ടുണ്ട്.

Post a Comment

0 Comments