സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ഉരുള്‍പ്പൊട്ടി. മൂന്നാർ അഞ്ചാംമൈലിൽ മണ്ണിടിച്ചിലുണ്ടായി. മലപ്പുറത്തും പാലക്കാട്ടും ഉരുൾപൊട്ടി. അതിരപ്പിള്ളി, വാഴച്ചാൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ വീണ്ടും അടച്ചു. ഇടുക്കി ഡാമിൽ ജലനിരപ്പ് കൂടി. മാട്ടുപെട്ടി ഡാമിൻറെ ഷട്ടറുകൾ കൂടുതൽ ഉയർത്തും. ഞായറാഴ്ചവരെ സംസ്ഥാനത്ത് മഴ തുടരും.
അതേ സമയം കല്ലാര്‍ ഡാമിന്റെ ഷട്ടറുകള്‍ പുലര്‍ച്ചെ തുറന്നു. കല്ലാര്‍, ചിന്നാര്‍ പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം. കോട്ടയത്ത് പുലര്‍ച്ചെയും മഴ തുടര്‍ന്നു. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. പെരിന്തല്‍മണ്ണയില്‍ ഉരുള്‍പ്പൊട്ടലുണ്ടായി.
0 Comments