ചെറുവത്തൂരില്‍ കെ എസ് ആര്‍ടിസി ബസും ലോറിയും കൂട്ടിയടിച്ചു നാലോളം പേര്‍ക്ക് പരിക്ക്

LATEST UPDATES

6/recent/ticker-posts

ചെറുവത്തൂരില്‍ കെ എസ് ആര്‍ടിസി ബസും ലോറിയും കൂട്ടിയടിച്ചു നാലോളം പേര്‍ക്ക് പരിക്ക്

 


ചെറുവത്തൂര്‍ : ദേശീയ പാത ഞാണങ്കെ വളവില്‍ കെ എസ് ആര്‍ടിസി ബസും ലോറിയും കൂട്ടിയടിച്ചു നാലോളം പേര്‍ക്ക് പരിക്ക്. കണ്ണൂര്‍ ഭാഗത്തു നിന്നു കാഞ്ഞങ്ങാടു ഭാഗത്തേക്കു വരികയായിരുന്ന ബസും മദ്ധ്യപ്രദേശ് നിന്നു കണ്ണൂര്‍ ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയടിച്ചത്. വെളളിയാഴ്ച രാവിലെ 7 മണിയോടെയാണ് സംഭവം ലോറിയില്‍ കുടുങ്ങിയ ഡ്രൈവര്‍ രാജേഷിനെ തൃക്കരിപ്പൂരില്‍ നിന്നു സ്റ്റേഷന്‍ ഓഫീസര്‍ ശ്രീനാഥിന്റെ നേതൃത്ത്വത്തില്‍ എത്തിയ അഗ്നിരക്ഷാസേനയാണ് രക്ഷപ്പെടുത്തിയത്. മറ്റുള്ളവരെ നാട്ടുകാരും പോലിസും ചേര്‍ന്ന് രക്ഷപ്പെടുത്തി ആശു്പത്രിയിലേക്കു മാറ്റി. ദേശീയ റോഡ് ബ്ലോക്കായതിനാല്‍ പടുവളം തോട്ടം ഗെയിറ്റിനു സമീപത്തെ റോഡു വഴി ഗതാഗതം തിരിച്ചു വിട്ടിരിക്കുകയാണ്


Post a Comment

0 Comments