മകനെ കാണാന്‍ ഷാരൂഖ് ഖാന്‍ ജയിലിലെത്തി

മകനെ കാണാന്‍ ഷാരൂഖ് ഖാന്‍ ജയിലിലെത്തി

 



മുംബൈ | ആഡംബര കപ്പലില്‍ ലഹരി മരുന്ന് പാര്‍ട്ടി നടത്തിയ കേസില്‍ അറസ്റ്റിലായ മകന്‍ ആര്യന്‍ ഖാനെ കാണാന്‍ നടന്‍ ഷാരൂഖ് ഖാന്‍ ജയിലിലെത്തി. ആര്യന്‍ ഖാന്‍ കഴിയുന്ന മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ് ഇന്ന് രാവിലെ ഷാരൂഖ് എത്തിയത്. ഒക്ടോബര്‍ മൂന്നിന് ആര്യന്‍ ഖാന്‍ ജയിലിലായ ശേഷം ഇതാദ്യമായാണ് പിതാവ് കാണാനെത്തുന്നത്. കഴിഞ്ഞാഴ്ച ഷാരൂഖും ഭാര്യ ഗൗരി ഖാനും വീഡിയോ കോള്‍ ചെയ്ത് മകനുമായി സംസാരിച്ചിരുന്നു. കോടതി നടപടികള്‍ നടക്കുമ്പോള്‍ പിതാവിന്റെ മാനേജര്‍ പൂജ ദദ്‌ലാനിയുമായും അഭിഭാഷകരുമായും മാത്രമേ ആര്യന്‍ ഖാന് ബന്ധപ്പെടാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. ആര്യന്റെ ജാമ്യാപേക്ഷ പ്രാദേശിക കോടതി രണ്ടു തവണ തള്ളിയിരുന്നു.


കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഇളവ് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഷാരൂഖ് ഖാന് മകനെ കാണാന്‍ അവസരം ലഭിച്ചത്. നേരത്തെ പുറത്തുള്ളവര്‍ക്ക് തടവുകാരെ സന്ദര്‍ശിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. പരിഷ്‌കരിച്ച മാനദണ്ഡങ്ങള്‍ പ്രകാരം ഒരു തടവുകാരനെ കുടുംബത്തിലെ രണ്ടുപേര്‍ക്ക് സന്ദര്‍ശിക്കാം.

Post a Comment

0 Comments