തിങ്കളാഴ്‌ച, നവംബർ 01, 2021

 



ബനതിയോട്: മുസ്ലിംകളുടെ പുണ്യ നഗരമായ മക്കയിലെ ഹറം ശരീഫിൽ 25 വർഷത്തോളമായി സേവനമനുഷ്ഠിച്ച് വരുന്ന ബന്തിയോട് അട്ക്കം സ്വദേശി 'ഹനീഫ് ഹാജി'യെ അട്ക്ക ഫ്രണ്ട്സ് ആദരിച്ചു.

 

 ഹജ്ജ്,ഉംറ വേളയിൽ മക്കയിലെത്തുന്നവരുടെ സന്തത സഹചാരിയും, തീർത്ഥാടകരുടെ വഴികാട്ടിയുമായ ഹനീഫ് ഹാജി  പ്രവാസ ജീവിതത്തിനിടയിലെ അവധി ദിനം ചെലവഴിക്കാൻ നാട്ടിലെത്തിയതായിരുന്നു.


   ഈയടുത്ത് ദേശീയ അന്തർദേശീയ മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന ഹനീഫ് ഹാജി അട്ക്കം നാടിന് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ്.

 അട്ക്ക ഫ്രണ്ട്സ് ഗ്രൂപ്പിലെ അഷ്റഫ്, ജാവേദ് ഷെയ്ക്,സൈനുദ്ദീൻ,ഷാഹിദ് ഷെയ്ക്,ജലീൽ,സലീം,ജാവിദ് ഇബ്രാഹിം എന്നിവരും ഹനീഫ് ഹാജിയുടെ സഹോദരൻ മജീദും ചടങ്ങിൽ സംബന്ധിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ