ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; കാസർകോട് സ്വദേശിയടക്കം നാലുപേര്‍ കണ്ണൂരില്‍ പിടിയില്‍; തട്ടിയെടുത്തത് നൂറുകോടിയോളം രൂപ

LATEST UPDATES

6/recent/ticker-posts

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; കാസർകോട് സ്വദേശിയടക്കം നാലുപേര്‍ കണ്ണൂരില്‍ പിടിയില്‍; തട്ടിയെടുത്തത് നൂറുകോടിയോളം രൂപ

 



കണ്ണൂര്‍: ക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ തട്ടിപ്പ്നടത്തിയ നാലു പേര്‍ കണ്ണൂരില്‍ അറസ്റ്റിലായി. നൂറു കോടിയോളം രൂപയാണ് ഇവര്‍ നിക്ഷേപകരില്‍ നിന്ന് തട്ടിയെടുത്ത് എന്നും വ്യക്തമായി. കാസര്‍കോട് ആലംപാടി സ്വദേശി മുഹമ്മദ് റിയാസ്, മലപ്പുറം മഞ്ചേരി സ്വദേശി സി ഷഫീഖ്, കോഴിക്കോട് പാവങ്ങാട് സ്വദേശി വസിം മുനവ്വറലി, മലപ്പുറം വണ്ടൂര്‍ സ്വദേശി മുഹമ്മദ് ശഫീഖ് എന്നിവരാണ് അറസ്റ്റിലായത്.


വെബ്‌സൈറ്റ് വഴിയാണ് സംഘം നിരവധി പേരില്‍ നിന്ന് പണം സമാഹരിച്ചത്. ബാംഗളൂര്‍ ആസ്ഥനമാക്കിയ ലോങ്ങ് റിച്ച് ടെക്‌നോളജീസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് ഇടപാടുകള്‍ നടത്തിയത്. പ്രതിദിനം എട്ട് ശതമാനം വരെ ലാഭം ക്രിപ്‌റ്റോകറന്‍സി വഴി ഉണ്ടാക്കാമെന്ന് നിക്ഷേപകരെ വിശ്വസിപ്പിച്ച് ആയിരുന്നു തട്ടിപ്പിന് ഇരയാക്കിയത്.


കണ്ണൂര്‍ സിറ്റി പോലീസ് നാലുമാസം മുമ്പാണ് ക്രിപ്‌റ്റോകറന്‍സി തട്ടിപ്പ് സംബന്ധിച്ച ആദ്യ പരാതി ലഭിച്ചത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. തട്ടിപ്പിന് സംബന്ധിച്ച് ഇതുവരെ ഒരു പരാതി മാത്രമാണ് പോലീസിനെ ലഭിച്ചിട്ടുള്ളത്.


എന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട് എന്നാണ് പോലീസിന് വ്യക്തമായിട്ടുള്ളത്. അതുകൊണ്ടുതന്നെ സംഭവത്തില്‍ കൂടുതല്‍ പരാതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ് .


അറസ്റ്റിലായ മുഹമ്മദ് റിയാസ് ന്റെ അക്കൗണ്ടില്‍ 40 കോടിയും ശഫീഖിന്റെ അക്കൗണ്ടില്‍ 32 കോടിയും വന്നതായി പോലീസ് കണ്ടെത്തിയെന്ന് കണ്ണൂര്‍ എസിപി പി പി സദാനന്ദന്‍ പറഞ്ഞു.


കേസില്‍ കൂടുതല്‍ വിപുലമായ അന്വേഷണം നടത്തിയാല്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന ശൃംഖലയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്

Post a Comment

0 Comments