വ്യാഴാഴ്‌ച, നവംബർ 11, 2021

 


തിരുവനന്തപുരം: ഡിസംബർ 2ആം തീയതി മരക്കാർ അറബിക്കടലിന്റെ സിംഹം തീയേറ്ററുകളിലെത്തും. മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്. തിയേറ്റർ ഭാരവാഹികളുമായും നിര്‍മാതാവ് ആന്റണി
പെരുമ്പാവൂരുമായും ഫിലിം ചേംബര്‍ പ്രസിഡണ്ട് സുരേഷ് കുമാര്‍, ഷാജി എന്‍ കരുണ്‍, വിജയകുമാര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.


എല്ലാ തീയറ്ററുകളിലും സിനിമ പ്രദര്‍പ്പിക്കാനാണ് തീരുമാനമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. രണ്ടാം തരംഗത്തിന് ശേഷം തുറന്ന തിയേറ്ററുകളിലേക്ക് കാണികളെ എത്തിക്കുന്നതിന് മരക്കാർ പോലെയുള്ള ബിഗ് ബജറ്റ് ചിത്രങ്ങൾ ആവശ്യമാണെന്നാണ് വലിയ വിഭാഗവും അഭിപ്രായപ്പെടുന്നത്. ചിത്രം തിയേറ്ററിൽ പ്രദർശിപ്പിക്കാൻ സമ്മതിച്ചതോടെ മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ തുടങ്ങിയവര്‍ സര്‍ക്കാരിനോട് വലിയ സഹകരണമാണ് ചെയ്‌തതെന്നും മന്ത്രി പറഞ്ഞു.


സിനിമാ സംഘടനകളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ 2021 ഏപ്രില്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ സിനിമാ ടിക്കന്മിലേക്കുള്ള വിനോദ നികുതി ഒഴിവാക്കാന്‍ ഉത്തരവായി. തിയേറ്ററുകൾ അടഞ്ഞകാലത്തെ വൈദ്യുതി തുകയ്‌ക്ക്‌ ഇളവ് നല്‍കുകയും ചെയ്യും. ഇത് 6 ഗഡുക്കളായി അടച്ചാല്‍ മതിയാകും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ