വിടവാങ്ങിയത് കാരുണ്യത്തിന്റെ കാവലാൾ; എം എം നാസർ നാട്ടിലെത്തിച്ചത് നിരവധി മൃതദേഹങ്ങൾ

LATEST UPDATES

6/recent/ticker-posts

വിടവാങ്ങിയത് കാരുണ്യത്തിന്റെ കാവലാൾ; എം എം നാസർ നാട്ടിലെത്തിച്ചത് നിരവധി മൃതദേഹങ്ങൾ

 



കാഞ്ഞങ്ങാട്: ഇന്ന് വിടപറഞ്ഞ കെ.എം.സി.സി അബുദാബി കാസര്‍കോട് ജില്ലാ മുന്‍ വൈസ് പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ കാഞ്ഞങ്ങാട് സ്വദേശി എംഎം നാസര്‍ നാട്ടിൽ  എത്തിച്ചത്  പ്രവാസലോകത്ത് മരിച്ചവരുടെ  നിരവധി  മൃത ദേഹങ്ങളാണ്.യു.എ.ഇയില്‍ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ ബന്ധുകള്‍ക്ക് വിട്ട് നല്‍കുന്നതിനും നാട്ടിലെത്തിക്കുന്നതിനുമുള്ള കടലാസ് പണികള്‍ പൂര്‍ത്തിയാക്കി നാസര്‍ മൃത ദേഹനാട്ടിൽ ങ്ങള്‍ നാട്ടിലെത്തിക്കുന്നതില്‍ മുമ്പിലുണ്ടായിരുന്നു. 18 ദിവസം മോര്‍ച്ചറിയില്‍ കിടന്ന ബിഹാറുകരനായ ഹരിശങ്കറിന്റെ മൃത ദേഹം ജോലി ചെയ്ത കമ്പനി പോലും തിരിഞ്ഞ് നോക്കാത്ത സാഹചര്യത്തില്‍ സ്വദേശമായ പട്ന്നയിലേക്ക് നാസര്‍ എത്തിച്ചു.ഇങ്ങനെ എത്രയോ മൃത ദേഹങ്ങള്‍ നാസറിന്റെ കാരുണ്യത്തില്‍ നാട്ടിലെത്തി. പരേതരുടെ സഹായി എന്ന പേരും നാസറിന് ഉണ്ടായിരുന്നു.


എംഎം നാസര്‍  അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. മത-സാമൂഹിക സാസ്‌കാരിക കാരുണ്യമേഖലയില്‍ സജീവസാന്നിധ്യമായിരുന്നു. അബൂദാബിയില്‍ നിന്നും തുടര്‍ചികിത്സയ്ക്കായി നാട്ടിലെത്തിയ എംഎ നാസര്‍ മംഗളൂരു, കൊച്ചി എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്നു. അബുദാബിയിലടക്കം മറുനാടുകളിലുള്ള മലയാളികളുടെ താങ്ങുംതണലുമായിരുന്നു എംഎം നാസര്‍ എന്ന യുവ ബിസിനസുകാരന്‍. നിരവധിയാളുകള്‍ക്ക് നിയമസഹായവും ചികിത്സാ സഹായവും നല്‍കാന്‍ അദ്ദേഹം മുന്നോട്ടുവന്നു. പ്രവാസലോകത്ത്  ജോലികിട്ടാതെ പ്രയാസപ്പെടുന്നവരെ സഹായിക്കുന്നതിനും എംഎം നാസര്‍ സമയം കണ്ടെത്തി. പ്രവാസ ലോകത്തെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രശംസ പിടിച്ചുപറ്റിയിരുന്നു. നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. അസുഖ വിവരമറിഞ്ഞത് മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ ജീവിതത്തിലേക്ക് തിരിച്ചുവരാനായി പ്രാര്‍ത്ഥനകള്‍ നിറഞ്ഞിരുന്നു.

Post a Comment

0 Comments