ഞായറാഴ്‌ച, നവംബർ 14, 2021

 



അബുദാബി: യുഎഇയില്‍ ഞായറാഴ്ച വൈകുന്നേരം നേരിയ ഭൂചലനം അനുഭവപ്പെട്ടു. വൈകുന്നേരം നാലു മണിക്ക് ശേഷമാണ് വിവിധ എമിറേറ്റുകളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്.


തെക്കന്‍ ഇറാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനമാണ് യുഎഇയില്‍ അനുഭവപ്പെട്ടതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ, അബുദാബി എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ വെളിപ്പെടുത്തി. ഭൂചലനം അനുഭവപ്പെട്ടതോടെ പരിഭ്രാന്തരായ ആളുകള്‍ വലിയ കെട്ടിടങ്ങളില്‍ നിന്ന് പുറത്തിറങ്ങി നിന്നിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ