വൈകുന്നേരമായാല്‍.... കാഞ്ഞങ്ങാട് നഗരത്തിൽ അനുഭവപ്പെടുന്നത് കടുത്ത ഗതാഗത തടസം

LATEST UPDATES

6/recent/ticker-posts

വൈകുന്നേരമായാല്‍.... കാഞ്ഞങ്ങാട് നഗരത്തിൽ അനുഭവപ്പെടുന്നത് കടുത്ത ഗതാഗത തടസം

 


കാഞ്ഞങ്ങാട്: വൈകുന്നേരമായാല്‍ കാഞ്ഞങ്ങാട് നഗരത്തില്‍ അനുഭവപ്പെടുന്നത് കടുത്ത ട്രാഫിക്ക് ജാം. കോട്ടച്ചേരി ട്രാഫിക്ക് സര്‍ക്കിളില്‍ കാല്‍ നടയാത്രകാര്‍ക്ക് പോലും റോഡ് മുറിച്ച് കടക്കാന്‍ കഴിയാത്ത രൂപത്തിലുള്ള ട്രാഫിക്ക് തടസമാണ് വൈകുന്നേരമായാല്‍ കാഞ്ഞങ്ങാട് നഗരത്തില്‍ അനുഭവപ്പെടുന്നത്. വൈകീട്ട് നാല്  മണി മുതല്‍ ആറര വരെ വരെയാണ് ഈ തടസം കൂടുതലായി കാണുന്നത്. ട്രാഫിക്ക് സര്‍ക്കിളില്‍ ഈ സമയം ഒരു ഹോം ഗാര്‍ഡ് മാത്രമാണ് ഡ്യൂട്ടിയിലുണ്ടാവുന്നത്. അയാള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത രീതിയിലുള്ള ട്രാഫിക്ക് തടസമാണ് നഗരത്തിലുണ്ടാവുന്നത്. ഇതിന് ശ്വാശത പരിഹാരം ഇപ്പോഴുമുണ്ടായിട്ടില്ല. എന്തെങ്കിലും ചെയ്യേണ്ട നഗരസഭ ഭരണകൂടമാവട്ടെ ഉറക്കം നടിക്കുകയാണ്. നേര ത്തെ പല തരത്തിലുള്ള ഗതാഗത ക്രമീകരണം നഗരത്തില്‍ നടപിലാക്കിയിട്ടും അവയൊന്നും ഫലപ്രദമായിട്ടില്ല. നേരത്തെ പൊലിസും നഗരത്തി ലെ ട്രാഫിക്ക് നിയന്ത്രണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഇപ്പോള്‍ അവര്‍ക്കും അതില്‍ താല്‍പര്യമില്ല. ലോക് ഡൗണ്‍ ഒഴിയുകയും കൊവിഡ് ഭീതി വിട്ടു യൊഴിയുകയും ചെയ്തതോടെ കാഞ്ഞങ്ങാട് പഴയ പോലെ സാധാരണ നിലയിലായി. അത് പോലെ നഗരത്തിലെ ഗതാഗത തടസവും പഴയ പോലെ രൂക്ഷമായി തീര്‍ന്നു.

Post a Comment

0 Comments