കൊവിഡ് നിയന്ത്രണങ്ങള്‍ കുറഞ്ഞു; ബേക്കല്‍ ബീച്ചില്‍ ജനപ്രവാഹം

LATEST UPDATES

6/recent/ticker-posts

കൊവിഡ് നിയന്ത്രണങ്ങള്‍ കുറഞ്ഞു; ബേക്കല്‍ ബീച്ചില്‍ ജനപ്രവാഹം


കാഞ്ഞങ്ങാട്: കൊവിഡ് ഭീതി ഒഴിഞ്ഞന്നതോടെ ബേക്കല്‍ ബീച്ചില്‍ ജന പ്രവാഹം. കൊവിഡ് സാഹചര്യത്തില്‍ നിലവില്‍ മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെടെ മതിയായ ശ്രദ്ധ ചെലുത്താതെയാണ് കടലില്‍ ഇറങ്ങുന്നത്. കൊവിഡ് ഭീതി നിലനില്‍ക്കെ കടലില്‍ ഇറങ്ങി കുളിക്കുവാനോ കളിക്കുവാനോ പാടില്ല. മുതിര്‍ന്നവരും കുട്ടികളും ഒരു പോലെ കടലില്‍ ഇറങ്ങിയാണ് വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത്. അതുകൊണ്ടുതന്നെ ബാള്‍ എടുക്കാന്‍ പോകുന്നതിനിടെ ഒഴുക്കില്‍പെട്ട സംഭവങ്ങള്‍ പോലും ബേക്കല്‍  പള്ളിക്കര ബീച്ചിലുണ്ടായിട്ടുണ്ട്.

ഇത്തരത്തില്‍ ബീച്ചില്‍   ആളുകള്‍ ഒട്ടും തന്നെ ജാഗ്രത കാണിക്കാത്ത സ്ഥിതിയാണ്.  ബീച്ചില്‍ വൈകീട്ട് ഏറെ നേരം യാതൊരു നിയന്ത്രണവും ഇല്ലാതെ കുട്ടികള്‍ ബാള്‍ ഗെയിമുകളില്‍ ഏര്‍പ്പെടുന്നത് സ്ഥിരം കാഴ്ചയാണ്.

ശനി, ഞായര്‍ ദിവസങ്ങളില്‍ 5000 ന് അടുത്ത് ആളുകളും മറ്റ് ദിവസങ്ങളില്‍ ആയിരത്തിനടുത്ത് ആളുകളും  ബീച്ചില്‍ എത്തുന്നുണ്ട്. ജില്ലയില്‍  ലൈഫ് ഗാര്‍ഡുകളുടെ അഭാവവും വലിയ പ്രശ്‌നം തന്നെയാണ്.  നിയന്ത്രിക്കാന്‍ ആരും ഇല്ലാത്തതുകൊണ്ട് തന്നെ കുട്ടികളും മുതിര്‍ന്നവരും പരിധിവിട്ടാണ് ബീച്ചുകളില്‍ കളിക്കുന്നത്.

കൊവിഡ് കണക്കിലെടുത്ത് ബീച്ചിലെത്തുന്നവര്‍ ജാഗ്രത പാലിച്ചേ മതിയാകു. കടലില്‍ കുളിക്കുവാനോ കളിക്കുവാനോ പാടില്ല. ഫുട്ബാള്‍ ഉള്‍പ്പെടെയുള്ള വിനോദങ്ങള്‍ കരയില്‍ മാത്രം ഒതുക്കണം. കൊവിഡ് സാഹചര്യത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങളും പരിമിതമായിരിക്കുമെന്ന് ആളുകള്‍ മനസ്സിലാക്കണമെന്നും അധികൃതര്‍ പറയുന്നു.

Post a Comment

0 Comments