LATEST UPDATES

6/recent/ticker-posts

രണ്ട് കർണാടക സ്വദേശികൾക്ക് ഒമൈക്രോണ്‍ സ്‌ഥിരീകരിച്ചു


 


ന്യൂഡല്‍ഹി: ഒമൈക്രോണ്‍ വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചു. കര്‍ണാടകയില്‍നിന്നുള്ള രണ്ടു പുരുഷന്മാരിലാണ് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു.


66ഉം 54ഉം വയസ് പ്രായമുള്ളവർക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് അന്വേഷിച്ചുവരികയാണ്.


വിമാനത്താവളത്തില്‍ നടന്ന പരിശോധനയിലാണ് വകഭേദം സ്ഥിരീകരിച്ചത്. ഇവരെ ഉടന്‍ തന്നെ ഐസലേഷനില്‍ ആക്കിയതിനാല്‍ രോഗവ്യാപന ഭീഷണിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Post a Comment

0 Comments