ചൊവ്വാഴ്ച, ജനുവരി 20, 2026


കേരളത്തിന് അനുവദിച്ച 3 പുതിയ അമൃത് ഭാരത് ട്രെയിനുകളുടെ സമയക്രമം തയാറായി. 23ന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിനുകൾ ഉദ്ഘാടനം ചെയ്യും

∙തിരുവനന്തപുരം–താംബരം അമൃത് ഭാരത് (നാഗർകോവിൽ, മധുര വഴി)

താംബരത്തു നിന്നു ബുധനാഴ്ചകളിൽ വൈകിട്ട് 5.30ന് പുറപ്പെടും. ‌വ്യാഴാഴ്ചകളിൽ രാവിലെ 8ന് തിരുവനന്തപുരത്ത് എത്തും. മടക്കട്രെയിൻ വ്യാഴാഴ്ചകളിൽ രാവിലെ 10.40ന് പുറപ്പെട്ട് രാത്രി 11.45ന് താംബരത്ത് എത്തും.


∙ചെർലാപ്പള്ളി (ഹൈദരാബാദ്)–തിരുവനന്തപുരം നോർത്ത് അമൃത്‌ഭാരത്   ചൊവ്വാഴ്ചകളിൽ രാവിലെ 7.15ന് പുറപ്പെട്ട് ബുധനാഴ്ച ഉച്ചയ്ക്കു 2.45ന് തിരുവനന്തപുരത്ത് എത്തും. മടക്ക ട്രെയിൻ ബുധനാഴ്ചകളിൽ വൈകിട്ട് 5.30ന് പുറപ്പെട്ട് വ്യാഴാഴ്ചകളിൽ രാത്രി 11.30ന് ചെർലാപ്പള്ളിയിൽ എത്തും. കോട്ടയം വഴിയാണു സർവീസ്.


∙നാഗർകോവിൽ–മംഗളൂരു ജംക്‌ഷൻ അമൃത്‌ഭാരത്   ചൊവ്വാഴ്ചകളിൽ ഉച്ചയ്ക്കു 11.30ന് പുറപ്പെട്ട് ബുധനാഴ്ച  പുലർച്ചെ 5ന് മംഗളൂരുവിലെത്തും. മടക്ക ട്രെയിൻ ബുധനാഴ്ച രാവിലെ 8ന് പുറപ്പെട്ട് രാത്രി 10.05ന് നാഗർകോവിലിൽ എത്തും. തിരുവനന്തപുരം, കോട്ടയം വഴിയാണു സർവീസ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ