കാസർകോട്ട് മൃഗാശുപത്രി വഴി വിതരണം ചെയ്ത കോഴികൾ ചത്തു, പക്ഷി പനിയെന്ന് സംശയം

LATEST UPDATES

6/recent/ticker-posts

കാസർകോട്ട് മൃഗാശുപത്രി വഴി വിതരണം ചെയ്ത കോഴികൾ ചത്തു, പക്ഷി പനിയെന്ന് സംശയം

 


കാസർകോട്: പഞ്ചായത്തും മൃഗാശുപത്രിയും ചേർന്ന് ഉപഭോക്താക്കൾക്ക് നൽകിയ മുട്ടക്കോഴികൾ ചാകുന്നു. പക്ഷിപ്പനിയെന്ന് സംശയം. എന്നാൽ സംഭവം അറിയിച്ചിട്ടും  അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നും ഉപഭോക്താക്കളുടെ പരാതി. കാസർകോട് മുളിയാർ ഗ്രാമ പഞ്ചായത്തും ബോവിക്കാനം  മൃഗാശുപത്രി അധികൃതരും ചേർന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് 2000 മുട്ടകോഴികൾ വിതരണം ചെയ്തത്. വെറ്റിനറി സർജൻ്റെ നേതൃത്വത്തിൽ തൃശൂരിലെ ഫാമിൽ നിന്നാണ് കോഴികളെ കൊണ്ടുവന്നത്.  രണ്ട് ദിവസത്തിനകം തന്നെ കോഴികൾ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചത്തുവീഴുകയുമായിരുന്നുവെന്ന് ഉപഭോക്താക്കൾ പറഞ്ഞു. എന്നാൽ സംഭവം വെറ്റ് നറി സർജനെ അറിയിച്ചിട്ടും കുഴിച്ച് മൂടാനായിരുന്നു നിർദേശം നൽകിയത്. സാമ്പിൾ എടുക്കാനോ മറ്റ് നടപടികൾ സ്വീകരിക്കാനോ തയ്യാറായില്ലെന്നും ഉപഭോക്താക്കൾ ആരോപണമുന്നയിക്കുന്നു. അതേ സമയം മൃഗസംരക്ഷണ വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. പൊയിനാച്ചിയിലെ ഫാമിൽ നിന്നും കോഴികളെ എത്തിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാൽ വെറ്റ്നറി സർജൻ്റ നേതൃത്വത്തിൽ കോഴികളെ തൃശൂരിൽ നിന്ന് എത്തിക്കുകയായിരുന്നു. 

450 പേർക്കാണ് 5 വീതം കോഴികൾ വിതരണം ചെയ്തത്. 300 രൂപ മുൻകൂർ  അടച്ചാണ് കോഴികളെ വിതരണം ചെയ്തത്.  അതേ സമയം കുടുംബശ്രീ വഴി വിതരണം ചെയ്ത കോഴികൾക്ക് ആരോഗ്യ പ്രശ്നമൊന്നുമില്ലെന്നാണ് ഉപഭോക്താക്കൾ പറയുന്നത്.ആലപ്പുഴയിൽ പടരുന്ന പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ ധൃതി പിടിച്ചെന്തിന് കോഴികളെ വിതരണം ചെയ്യ്തതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

Post a Comment

0 Comments