കാസർകോട് : ജില്ലയിലെ സ്കൂളുകളിൽ കോവിഡ് 19 റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ചുവടെ ചേർത്ത കോവിഡ്-19 മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (അരോഗ്യം) അഭ്യർത്ഥിച്ചു.
1.മൂക്കും വായയും മറയുന്ന വിധം ശരിയായ രീതിയിൽ ഡബിൾ മാസ്ക് ധരിക്കുക.
2.സോപ്പും വെളളവും ഉപയോഗിച്ച് കൈകഴുകുകയോ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുകയോ ചെയ്യണം .
3. കൂട്ടംകൂടരുത് . ചുരുങ്ങിയത് 2 മീറ്റർ അകലം പാലിക്കണം.
4 , ആഹാരം,കുടിവെളളം, പഠന സാമഗ്രികൾ എന്നിവ പരസ്പരം കൈമാറരുത്.
5. പനി, ചുമ, തൊണ്ട വേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സ്കൂളിൽ പോകരുത്. ഇത്തരം ലക്ഷണങ്ങളുള്ളവർ സമീപത്തുള്ള ആരോഗ്യകേന്ദ്രങ്ങളിലെ ആരോഗ്യപ്രവർത്തകരെ ബന്ധപ്പെടുകയും ഇക്കാര്യം അധ്യാപകരെ അറിയിക്കേണ്ടതുമാണ് .
6 സ്കൂളിൽ പോകുമ്പോഴും സ്കൂളിൽ നിന്നും മടങ്ങുമ്പോഴും കടകളിൽ കയറുന്നത് ഒഴിവാക്കുക. സ്കൂൾ വിട്ടാലുടൻ വീട്ടിലേക്ക് മടങ്ങുക .
7 വീട്ടിലെത്തിയ ഉടൻ ധരിച്ച വസ്ത്രങ്ങൾ സോപ്പു വെളളത്തിലോ ഡിറ്റർജന്റ് ഉപയോഗിച്ച വെളളത്തിലോ മുക്കി വെച്ചതിന് ശേഷം കുളിക്കുക.
8. വീട്ടിലുളള കുട്ടികൾ , മുതിർന്നവർ , കിടപ്പിലായവർ എന്നിവരുടെ അടുത്ത് കുളച്ചതിന് ശേഷം മാത്രം പോകുക.
9. മാസ്കുകൾ അലക്ഷ്യമായി ഇടരുത്. തുണി മാസ്ക് കഴുകി ഉണക്കി വീണ്ടും ഉപയോഗിക്കാവുന്നതാണ് .ഡിസ്പോസിബിൾ മാസ്കുകൾ കത്തിച്ചു കളയുക .
10.വ്യക്തിശുചിത്വം, പരിസര ശുചിത്വം , പോഷകാഹാരം എന്നിവ ശീലമാക്കുക.
11. അധ്യാപകർ ശരിയായവിധം മാസ്ക് ധരിച്ചു കൊണ്ട് മാത്രം ക്ലാസ്സെടുക്കു.
12.സ്റ്റാഫ് റൂമുകളിൽ ഇരിക്കുമ്പോഴും, ഭക്ഷണം കഴിക്കുമ്പോഴും കോവിഡ് 19 മാനദണ്ഡങ്ങൾ പാലിക്കുക.
0 Comments