കാഞ്ഞങ്ങാട് : ഓട്ടോ ടാക്സി ചാർജ് വർദ്ധിപ്പിച്ച് മോട്ടോർ തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ നടപടി കെക്കൊള്ളണമെന്ന് മോട്ടോർ ആൻറ് എഞ്ചിനിയറിംഗ് വർക്കേർസ് യൂണിയൻ എസ് ടി യു ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഇന്ധനങ്ങൾ, നിത്യോപയോഗ സാധനങ്ങൾ, വാഹന പാട്സുകൾ എന്നിവയുടെയെല്ലാം വിലവർദ്ധനവ് ക്രമാതീതമാകുമ്പോൾഓട്ടോ ടാക്സി ചാർജ് വർദ്ധനവല്ലാതെ മറ്റുവഴികളില്ലെന്നിരിക്കെ തൊഴിലാളികളുടെ ആവശ്യങ്ങളോട് സർക്കാൻ മൗനം പാലിക്കുന്നത് പ്രതിഷേധാർഹമാണെന്ന് യോഗം കുറ്റപ്പെടുത്തി
അജാനൂർ മുസ്ലിം ലീഗ് മാണിക്കോത്ത് ഓഫീസിൽ ചേർന്ന യോഗം എസ്. ടി. യു സംസ്ഥാന ട്രഷറർ കെ.പി.മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു.
ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് ഷറീഫ് കൊടവഞ്ചി അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി ഷംസീർ തൃക്കരിപ്പൂർ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി എ ജി അമീറാജി, ഫെഡറേഷൻ ജില്ലാ ട്രഷറർ കെരീം മൈത്രി വൈസ് പ്രസിഡന്റ് മാരായ അഹമ്മദ് കപ്പണക്കാൽ, കരീം മുന്നാംമൈൽ, ഷുക്കൂർ ബാവ നഗർ , സെക്രട്ടറി മാരായ മൊയ്നുദ്ദീൻ ചെമനാട്, റഫീഖ് ഒളയത്തടുക്ക, മാണിക്കോത്ത് യൂണിറ്റ് വൈസ് പ്രസിഡന്റ് അസീസ് മാണിക്കോത്ത്, അൻസാർ ടി.പി, എം.കെ.സുബൈർ ചിത്താരി,മജീദ് കൊമ്പനടുക്കം, റഷീദ് മുറിയനാവി, യൂസഫ് ഹാജി പടന്ന, അഷ്റഫ് തൃക്കരിപ്പൂർ, സിദ്ധീഖ് പൈക്ക, ബഷീർ ചൊവ്വേരി, മജീദ് പടിഞ്ഞാറ്, അബ്ദുൾ സമീർ സീതാംകോളി, സലീം സീതാംകോളി, മുഹമ്മദ് അഷ്റഫ് സീതാംകോളി തുടങ്ങിയവർ പ്രസംഗിച്ചു
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ