നടൻ സൽമാൻ ഖാന് പാമ്പ് കടിയേറ്റു

നടൻ സൽമാൻ ഖാന് പാമ്പ് കടിയേറ്റു

 



ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന് പാമ്പുകടിയേറ്റു. വിഷമില്ലാത്ത പാമ്പാണ് കടിച്ചത്. പൻവേലിലെ സൽമാന്റെ ഫാം ഹൗസിൽ നിന്നാണ് പാമ്പുകടിയേറ്റത്.


ശനിയാഴ്ച്ച രാത്രിയോടെയാണ് സംഭവം. തുടർന്ന്  നവി മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹം ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. പൻവേലിലെ ഫാം ഹൗസിൽ വിശ്രമത്തിലാണ് താരം.


ഡിസംബർ 27ന് 56ാം ജന്മദിനം ആഘോഷിക്കാനിരിക്കുകയാണ് സൽമാൻ. മിക്ക വർഷങ്ങളിലും കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കും ഒപ്പം ഫാം ഹൗസിലാണ് താരം തന്റെ ജന്മദിനം ആഘോഷിക്കാറുള്ളത്. ഇക്കഴിഞ്ഞ ലോക്ഡൗൺ കാലത്ത് തന്റെ പ്രിയപ്പെട്ടവരോടൊത്ത് സൽമാൻ കഴിഞ്ഞത് ഈ ഫാം ഹൗസിലാണ്. 


രാധേ: യുവർ മോസ്റ്റ് വാണ്ടഡ് ഭായി, അന്തിം ദ ഫൈനൽ ട്രൂത്ത് എന്നിവയാണ് സൽമാന്റേതായി ഈ വർഷം പുറത്തിറങ്ങിയ ചിത്രങ്ങൾ. ‍ടൈ​ഗർ 3 ആണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. 

Post a Comment

0 Comments