ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഐ.സി.യു ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു

LATEST UPDATES

6/recent/ticker-posts

ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഐ.സി.യു ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു

 


കാഞ്ഞങ്ങാട്: കോടോം ബേളൂര്‍, കിനാനൂര്‍കരിന്തളം, ബളാല്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരുന്ന ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഐ.സി.യു സംവിധാനമുള്ള ആംബുലന്‍സ് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസർ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ മലയോര നാടിന് സമർപ്പിച്ചു. 


മലയോര മേഖലയിലെ രോഗികളെ വിദഗ്ദ ചികില്‍സയ്ക്കായി  ആസ്പത്രിയില്‍ എത്തിക്കാനാണ് വിദേശത്തും നിന്നും സ്വദേശത്തും നിന്നും ശേഖരിച്ച പണം കൊണ്ട് ഇരുപത്തിയഞ്ച് ലക്ഷം രൂപ വില വരുന്ന ആംബുലന്‍സ് വാങ്ങിയിരിക്കുന്നത്.


ആംബുലന്‍സ് സമര്‍പ്പണ ചടങ്ങില്‍ ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസല്‍, ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം എന്നിവര്‍ മുഖ്യാതിഥികളായി.. നിര്‍ധന രോഗികള്‍ക്കുള്ള അബുദാബി പരപ്പ മേഖല കെ.എം.സി.സി നല്‍കുന്ന ചികില്‍സ സഹായം ഖാലിദ് ക്ലായിക്കോട്, ബഷീർ എടത്തോട് എന്നിവർ ചേർന്ന് വിതരണം ചെയ്തു. എ.സി.എ ലത്തീഫ് സ്വാഗതം പറഞ്ഞു. മുസ്തഫ തായന്നൂര്‍ അധ്യക്ഷതയിൽ അന്‍സാരി തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തി.. കെ മുഹമ്മദ് കുഞ്ഞി, എം.പി ജാഫര്‍, ബഷീര്‍ വെള്ളിക്കോത്ത്, സി മുഹമ്മദ് കുഞ്ഞി, ആബിദ് ആറങ്ങാടി, സി.എം ഇബ്രാഹിം, എം.എസ് ഹമീദ് ഹാജി, ടി അബ്ദുല്‍ ഖാദര്‍, റാഷിദ് എടത്തോട്, മുബാറക് ഹസൈനാര്‍ഹാജി, ജാതിയില്‍ഹ സൈനാര്‍, യു.വി മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി കോളിയാര്‍, താജുദ്ധീന്‍ കമ്മാടം, ഷാനവാസ് കാരാട്ട്, പി.കെ മുഹമ്മദ് അബ്ദുറഹ്മാന്‍,  ഇബ്രാഹിം ഹാജി ഒടയംചാല്‍, ഹസ്സൻ ബദരിയാ നഗർ ,ടി അബ്ദുല്‍ സലാം,ആഷിഖ് അടുക്കം, റംഷീദ്‌ തോയമ്മൽ

ജംഷീദ്‌ ചിത്താരി എന്നിവർ സംബന്ധിച്ചു. താജുദ്ദീൻ കമ്മാടം നന്ദി പറഞ്ഞു.

Post a Comment

0 Comments