കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിൽ സൗജന്യ ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പ് 8ന്

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിൽ സൗജന്യ ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പ് 8ന്


കാഞ്ഞങ്ങാട്: മൻസൂർ ഹോസ്പിറ്റൽ ക്യാൻസർ ചികിത്സാ വിഭാഗത്തിൽ 08-01-2022 ശനിയാഴ്ച്ച രാവിലെ 9. 30 മുതൽ 12.30 വരെ പ്രശസ്ത ക്യാൻസർ ചികിത്സാ വിദഗ്ദ്ധൻ ഡോ. അജയ് കുമാറിന്റെ നേതൃത്വത്തിൽ സൗജന്യ ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു.


സ്ത്രീകളിൽ സ്തനങ്ങളിൽ നീർക്കെട്ട്, തടിപ്പ്, മുഴ, ഗർഭാശയ സംബന്ധമായ പ്രശ്നങ്ങൾ, തുടർച്ചയായ വയറുവേദന മുതലായവ, സ്ത്രീകളിലും പുരുഷന്മാരിലും മല വിസർജ്ജന സമയത്തെ വിഷമങ്ങൾ, മല വിസർജനത്തോടൊപ്പം രക്തം പോകൽ, വായിൽ പുണ്ണ്, മാറാതെയുള്ള മോണ രോഗം തുടങ്ങിയവ കാൻസർ ലക്ഷണങ്ങളാവാം. ഇത്തരം ലക്ഷണങ്ങൾ ഉള്ളവർക്കും പാരമ്പര്യമായി ക്യാൻസർ സാധ്യത ഉള്ളവർക്കും ക്യാമ്പിൽ സൗജന്യ സ്ക്രീനിംഗ് പ്രയോജനപ്പെടുത്താവുന്നതാണ്. 


ക്യാമ്പിൽ ഡോ. നിർദേശിക്കുന്ന ലാബ് പരിശോധനകൾക്ക് 30% വരെ ഇളവ് അനുവദിക്കുന്നതാനെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


ക്യാംപിൽ പങ്കെടുക്കാൻ മുൻകൂട്ടി  പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ നമ്പർ: 0467-2202070, 2202170, 2203870


Post a Comment

0 Comments