ഓപ്പറേഷൻ കാവൽ: കാസർകോട് ജില്ലയിൽ ആയിരത്തിലധികം ഗുണ്ടകളെ അറസ്റ്റ് ചെയ്തു

LATEST UPDATES

6/recent/ticker-posts

ഓപ്പറേഷൻ കാവൽ: കാസർകോട് ജില്ലയിൽ ആയിരത്തിലധികം ഗുണ്ടകളെ അറസ്റ്റ് ചെയ്തു


 

കാഞ്ഞങ്ങാട്: ഗുണ്ടാ ആ ക്രമണങ്ങളും സാമൂഹ്യ വിരു ദ്ധ പ്രവർത്തനങ്ങളും തട യാൻ സംസ്ഥാന പോലീസ് മേധാവി നടപ്പാക്കിയ ഓപ്പറേഷൻ കാവലിൽ ജില്ലയിൽ ഇതുവരെ മുൻകരുതൽ അറസ്റ്റ് ചെയ്തവരുടെ എണ്ണം ആയി രം കടന്നു.

കാഞ്ഞങ്ങാട് ബേക്കൽ, കാസർകോട് എന്നീ സബ് ഡിവിഷനു കീഴിലെ 17 പോലീ സ്സ്റ്റേഷൻ പരിധികളിൽ നിന്നാണ് ഇത്രയും പ്രതികളെ പിടികൂടിയത്. ബേക്കൽ, കാസർകോട് സബ്ഡിവിഷനുക ളിലാണ് ഏറ്റവും കൂടുതൽ മുൻകരുതൽ അറസ്റ്റ് നടത്തി \യിട്ടുള്ളത്. നേരത്തെ ക്രിമീനൽകേസുകളിൽ പ്രതികളായിട്ടുള്ള ആളുകളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അസ്റ്റുരേഖപ്പെടുത്തി വിട്ടയക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ വർദ്ധിച്ചുവരുന്ന ഗുണ്ടാ സാമൂഹ്യവിരുദ്ധ അക്രമങ്ങൾ തടയാമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്. ഇങ്ങനെ നേരത്തെ ക്രിമിനൽ കേസുക പ്രതികളായിട്ടുള്ളവരെ കണ്ടെത്താൻ ഒരോ പോലീ സ് സ്റ്റേഷനുകളിലും പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടു ണ്ട്. ഇവരുടെ ഇപ്പോഴത്തെ പശ്ചാത്തലത്തെ കുറിച്ച് രഹസ്യാന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കേണ്ടതും ഈ സ്ക്വാഡിന്റെ ചുമതലയാണ് . ഇവരുടെ ഇപ്പോഴത്തെ ജീവിതരീതിയും മറ്റുമാണ് പ രിശോധിക്കേണ്ടത്. ഇവ എന്തുതന്നെയായാലും അറസ്റ്റു രേഖപ്പെടുത്തണം എന്നാണ് ഡി.ജി.പിയുടെ ഉത്തരവിൽ പറയുന്നത്. അതേ സമയം ഡി.ജി.പിയുടെ ഉത്തരവ് ത ങ്ങൾക്ക് തലവേദന ഉണ്ടാക്കുന്നു എന്നാണ് പോലീസുകാർ പറയുന്നത്. പ്രിവന്റീവ് അറസ്റ്റാണെങ്കിലും സാധാരണ കേസുകളിൽ നടത്താറുള്ള നടപടിക്രമങ്ങൾ പൂർണ്ണമായും പാലിക്കുകയും വേണം. ഇങ്ങനെ അറസ്റ്റുരേഖപ്പെടുത്തുന്ന പ്രതികളെ അപ്പോൾ തന്നെ സ്റ്റേഷനിൽ നിന്നും വിട്ടയക്കുമെങ്കിലും അറസ്റ്റുരേഖപ്പെടുത്തിയ എഫ്ഐആർ കോടതിക്ക് അയക്കണം. ഇതൊക്കെയാണ് പോലീസിന്റെ ജോലിഭാരം വർദ്ധിപ്പിക്കുന്നത്. 


നിലവിൽ മിക്കപോലീസ് സ്റ്റേഷനുകളിലും സാധാരണ ഡ്യൂട്ടികൾ നിർവ്വഹിക്കാൻ തന്നെ മതിയായ പോലീസുകാർ ഇല്ലെന്നിരിക്കെയാണ് പോലീസുകാരുടെ തലയിൽ അമിതജോലിഭാരംകൂടി വെച്ചുകൊടുത്തിരിക്കുന്നത്. മാത്രവുമല്ല പണ്ടെപ്പോഴോ ക്രിമിനൽ കേസുകളിൽ പ്രതിയാക്കപ്പെടുക ഇപ്പോൾ നല്ലരീതിയിൽ ജീവിക്കുന്നവരെ പോലും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വീണ്ടും അറസ്റ്റുനടത്തുന്നത് അവരെ മാനസികവിഷമത്തിലാക്കുകയും  ചെയ്യുന്നു. വീടുകളിൽ  നേരിട്ട് ചെന്നുപോലും പോലീസ് ഇങ്ങനെ അറസ്റ്റുരേഖപ്പെടുത്താനായി വിളിച്ചുകൊണ്ടുപോകുമ്പോൾ കുടുംബക്കാരിലും മാനക്കേടുണ്ടാക്കുന്നുണ്ട്. രാഷ്ട്രീയം , വർഗ്ഗീയം, വ്യക്തിവൈരാഗ്യം, സ്വത്ത് തർക്കം തുടങ്ങി യ തർക്കങ്ങളിൽ ക്രിമിനൽ കേസുകളിൽ പ്രതികളാക്കപ്പെട്ടവരെയാണ് വീണ്ടും അറസ്റ്റുചെയ്യാനായി കൊണ്ടുപോകുന്നത്. ഇങ്ങനെ ഒരുദിവസം അഞ്ചോ അതിലധികമോ പ്രതികളുടെ അറസ്റ്റാണ് ഓരോ പോലീസ് സ്റ്റേഷനുകളിലും നടത്തുന്നത്. ഇങ്ങനെ അറസ്റ്റുചെയ്യുന്നവരു ടെ എണ്ണം കുറയുകയോ അറസ്റ്റ്  ചെയ്യാതിരിക്കുകയോ ചെയ്‌താൽ മേൽ ഓഫീസർമാരിൽ നിന്നും കീഴ് ഓഫീസർമാർക്ക് തെറികേൾക്കേണ്ടിയും വരുന്നു. അതുകൊണ്ടുതന്നെ പോലീസ് മേധാവിയുടെ പരിഷ്കാരത്തിൽ പുനരാലോചന വേണമെന്നാണ് പോലീസുകാരുടെ ആവശ്യം.

കാഞ്ഞങ്ങാട് സബ്ഡിവി ഷൻ പരിധിയിലെ ആറ്  പോലീസ്  സ്റ്റേഷൻ പരിധികളിലുള്ള മുഴുവൻ ക്രിമിനൽ കേസുകളിലെ പ്രതികളെ കുറിച്ചുള്ള വി വരങ്ങളും ശേഖരിച്ച് കഴിഞ്ഞിട്ടുണ്ടെന്നും   ഇവരുടെ പ്രവന്റി വ് അറസ്റ്റ് നടത്തിവരികയാണെന്നും കാഞ്ഞങ്ങാട് ഡി വൈഎസ്പി ഡോ.വി.ബാല കൃഷ്ണൻ പറഞ്ഞു.

Post a Comment

0 Comments