പീഡനത്തില്‍ മനംനൊന്ത് പതിനാറുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

പീഡനത്തില്‍ മനംനൊന്ത് പതിനാറുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

 


കാഞ്ഞങ്ങാട്: യുവാവിന്റെ നിരന്തരമായ പീഡനത്തില്‍ മനംനൊന്ത് പതിനാറുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍ .  എഴാംമൈലിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ബിഹാര്‍ സ്വദേശിയായ ശത്രുതന്‍ (22) ആണ് ബേക്കല്‍ ഡി.വൈ .എസ്. പി സി കെ സുനില്‍കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അമ്പലത്തറ സിഐ രഞ്ജിത്ത് രവിന്ദ്രന്‍ അറസ്റ്റ് ചെയ്തത്.കര്‍ണ്ണാടക സ്വദേശിനിയായ സന്ധ്യയെന്ന പെണ്‍കുട്ടിയെ ഈ മാസം മൂന്നിന് മാതാവ് ജോലി ചെയ്യുന്ന സ്ഥാപനത്തോടെ ചേര്‍ന്നുള്ള ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് . മരണത്തില്‍ സംശയത്തെ ത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച്   സര്‍ജന്‍ ഡോക്ടര്‍ കെ രാധ ഗോപാലകൃഷ്ണപിള്ള നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ്  പെണ്‍കുട്ടി നിരവധി തവണ പീഡനത്തിന് ഇരയായിട്ടുള്ളതായി   കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ശത്രുതന്‍ പെണ്‍കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചതായി കണ്ടെത്തിയത്.

Post a Comment

0 Comments