നാഷണൽ യൂത്ത് വീക്ക് -2022 നാഷണൽ പീസ് ഡേ ആചരിച്ചു

LATEST UPDATES

6/recent/ticker-posts

നാഷണൽ യൂത്ത് വീക്ക് -2022 നാഷണൽ പീസ് ഡേ ആചരിച്ചു


 

നെഹ്‌റു യുവ കേന്ദ്ര കാസറഗോഡിന്റെയും ജാസ് കല കായിക സാമൂഹ്യ സാംസ്‌കാരിക വേദി ബദർ നഗറിന്റെയും  സംയുക്താഭിമുഖ്യത്തിൽ നാഷണൽ യൂത്ത് വീക്ക് -2022  നാഷണൽ പീസ് ഡേ ആചരിച്ചു.


ചൗക്കി -ജാസ് ബദർ നഗറിന്റെയും നെഹ്‌റു യുവ കേന്ദ്ര കാസർഗോടിന്റെയും സംയുക്താഭിമുഖ്യത്തിൽ ജാസ് ബദർ നഗർ പരിസരത്ത് നാഷണൽ യൂത്ത് വീക്ക് -2022 നാഷണൽ പീസ് ഡേ ആചരിച്ചു.പരിപാടിയുടെ  ഭാഗമായി മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ ബദർ നഗർ പ്രദേശത്തെ നാട്ടുകാരെയും ജാസ് ക്ലബ് പ്രവർത്തകരെയും പങ്കെടുപ്പിച്ച് കൊണ്ട് പ്ലാന്റേഷൻ ഡ്രൈവ് പ്രോഗ്രാം സംഘടിപ്പുച്ചു . പരിപാടി മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചയത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സണും എഴാം വാർഡ് മെമ്പറും ആയ ഖദീജ നിർവഹിച്ചു . ബദർ നഗർ അംഗനവാടി , ബദർ നഗറിലെ ആയുർവേദ ആശുപത്രി , ജാസ് ബദർ നഗർ സാമൂഹ്യ കേന്ത്രം തുടങ്ങി ബദർ നഗർ പ്രദേശത്തുള്ള നിരവധി സ്ഥലങ്ങളിൽ നാല്പതോളം മരത്തയ്‌കൾ നട്ടു പിടിപ്പിച്ചു.

Post a Comment

0 Comments